Tuesday, November 27, 2007
ഫസ്റ്റ് പോസ്റ്റ്
പ്രിയപ്പെട്ട സുഹ്രുത്തുക്കളെ,
ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു.
ഞാന്‍ ഇന്നുമുതല്‍ എഴുതിത്തുടങ്ങുകയാണ്.
തെറ്റുകള്‍ സദയം ഷമിക്കണെ!. ഉപദേശങ്ങളും വേണം.
എഴുത്തിനു പ്രചോദനമായത് ബാംഗ്ലൂരിലെ ശ്രീ ആണ്. ശ്രീക്കു നന്ദി.
ആദ്യമായി, ഞാന്‍ പണ്ട് കേട്ട ഒരു കഥ
മനോഭാവം.
പണ്ടു കേരളത്തില്‍ ഒരിടത്ത് രണ്ട് കുട്ടികളടങ്ങുന്ന ഒരു കുടുംബം താമസിച്ചിരുന്നു. സന്തോഷകരമായി ജീവിച്ച ആ ദംബതികളുടെ മൂത്ത കുട്ടി ആണായിരുന്നു. ആദ്യമായി ആ കുടുംബത്തില്‍ ഒരു ആണ്‍കുട്ടി പിറന്നപ്പോള്‍ അവരതിനെ സ്നേഹിച്ചും ലാളിച്ചും വളര്‍ത്തി.
വര്‍ഷങ്ങള്‍ ഒരോന്നായി പോയിക്കൊണ്ടിരുന്നു. പൊന്നുമോന്‍ സംസാരിക്കാറായപ്പോള്‍ ആ പിതാവ് ഓരോ അക്ഷ്രങളും പറഞു പഠിപ്പിച്ചു. പലതും അനേകം തവണ പ്ഠിപ്പിക്കെണ്ടതായി വന്നു. ഓരോന്നും പലതവണ തെറ്റിയിട്ടും ക്ഷ്മയോടെ സന്തോഷത്തോടെ ആ പിതാവ് അവനെ പഠിപ്പിച്ചു. ഓരോന്നും തെറ്റുകൂടാതെ പറഞ്ഞു കഴിയുംബോള്‍ രണ്ടുപേരുടേയും സന്തോഷത്തിനു അതിരില്ലായിരുന്നു.
കാലങ്ങള്‍ പിന്നെയും കഴിഞുപോയി.പിതാവു വ്രുദ്ധ്നായി.കണ്ണുകള്‍ക്കു കാഴ്ച്ച നഷ്ട്മായി. ആ പിതാവ് എന്നും രാവിലെതോറും വരാന്തയില്‍ വെറുതെ ചാരുകസേരയില്‍ ഇരിക്കുക പതിവായിരുന്നു, തൊട്ടടുത്ത് മകനും ന്യുസ് പേപ്പര്‍ വായിച്ചുകൊണ്ടിരിക്കും.
ഒരുദിവസം മുറ്റത്തുള്ള മാവില്‍ ഒരു കാക്ക വന്നിരുന്നു കരഞ്ഞു ഒച്ച വച്ചു. കാഴ്ച ഇല്ലാത്ത പിതാവ് മകനോട് എന്താണ് ആ ശബ്ദം എന്നു തിരക്കി. അത് ഒരു കാക്ക കരഞ്ഞതാണെന്നു മകന്‍ ഉത്തരം പറഞ്ഞു.പത്രം വായന തടസ്സപ്പെടുത്തിയതിലുള്ള നീരസം ആ മറുപടിയില്‍ ഉണ്ടായിരുന്നു. മറുപടി വ്യക്തമായി കേള്‍ക്കാത്ത പിതാവ് വീന്ണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ അല്പം സ്വരം ഉയര്‍ത്തി ദേഷ്യത്തോടെ മകന്‍ അതൊരു കാക്കയാണെന്ന് ഉത്തരം പറഞു. വീണ്ടും പിതാവ് ഒരുതവണ കൂടി ഇതേ ചോദ്യം ആവര്‍ത്തിച്ചതും മകന്‍ ഒരു ആക്രോശത്തൊടെ പത്രവും വലിച്ചെറിഞ്ഞു അകത്തേക്കു കയറിപ്പോയി.
അല്പം കഴിഞു മകന്‍ പുറത്തു വന്നപ്പോള്‍ സ്നേഹവാനായ ആ പിതാവ് മകനെ അടുത്തു വിളിച്ചു വേദനയോടെ ഇങ്ങനെ പറഞ്ഞു:
“” നീ കുട്ടിയായിരുന്നപ്പൊള്‍ നിന്നെ കാക്ക എന്നു പറഞ്ഞു പഠിപ്പിക്കാന്‍ എനിക്കു ഒരു ദിവസം വേണ്ടി വന്നിരുന്നു. അതും ഇരുപത്തിഅഞ്ചു പ്രാവിശ്യം എനിക്കു പറഞ്ഞു പഠിപ്പിക്കെണ്ടി വന്നിരുന്നു. നീ കാക്ക എന്നു ആദ്യമായി അന്നു പറഞ്ഞതു ഇന്നും ഞാന്‍ ഓര്‍ക്കുന്നു, ഞാന്‍ അന്നു നിന്നെ മാറോടണച്ചു ചുംബിചതു നീ ഓര്‍ക്കുന്നുണ്ടോ?.
ഇന്ന് നീ എന്നോട് മൂന്ന് പ്രാവിശ്യം പറ്ഞ്ഞപ്പോഴേയ്ക്കും മടുക്കുക മാത്രമല്ല എന്നില്‍നിന്നും ഓടി അകലുകയും ചെയ്യുന്നു.നീ ചെയ്തതുപോലെ ഞാന്‍ അന്നു ചെയ്തിരുന്നു എങ്കില്‍ നീ ഇന്നും കാക്ക എന്നു പറ്യുകയില്ലായിരുന്നു.
തന്റെ തെറ്റു മനസ്സിലാക്കിയ മകന്‍ ആ പിതാവിന്റെ കാലക്കല്‍ വീണു മാപ്പുപറഞ്ഞു കരഞ്ഞു. പിന്നീടൊരിക്കലും ആ മകന്‍ തന്റെ മാതാപിതാക്കളോട്, മുതിര്‍ന്നവരോട് അങ്ങിനെ പെരുമാറിയിട്ടില്ല.
നാമും നമ്മുടെ മാതാപിതാക്കളോട് എപ്രകാരമണ് പെരുമാറുന്നത് എന്ന് സ്വയം ചിന്തിച്ചുവിലയിരുത്തുവാന്‍ ഈ കൊച്ചു കഥ ഉപകാരപ്രദമായെങ്കില്‍ ഞാന്‍ ക്ര്താര്‍ഥനായി.
നിങ്ങളുടെ പ്രതികരണമാണ് എന്റെ പ്രചോദനം
Sunday, November 25, 2007
സഹായം വേണം
കുരേ ദിവസം ആലോചിചു എന്‍താണ് എഴുതുക എന്ന്
ഒന്നും കിട്ടിയില്ല.ആരും സഹായിക്കാനില്ല.
പക്ക്ഷേ അടുത്ത ആഴ്ച ഉരപ്പായും എഴുതും.
ഒന്നും കിട്ടിയില്ല.ആരും സഹായിക്കാനില്ല.
പക്ക്ഷേ അടുത്ത ആഴ്ച ഉരപ്പായും എഴുതും.
Tuesday, November 6, 2007
Subscribe to:
Posts (Atom)