Wednesday, August 6, 2008

അമ്മ

അമ്മയുണ്ടെങ്കില്‍ ഇന്നെന്നമ്മയുണ്ടെങ്കില്‍
എന്നോര്‍ത്തു തേങ്ങുന്നു എന്‍ മനമെന്നും
ഓര്‍ക്കുന്നു ഞാനമ്മയെ ഇന്നുമെപ്പോഴും
ഒന്നു കാണാന്‍ കഴിഞ്ഞെങ്കിലെന്നാശയോടെ...



അമ്മതന്‍ സ്നേഹം ആവോളം നുകരുവാന്‍
ലഭിച്ചില്ല ഭാഗ്യമെന്‍ ജീവിതത്തില്‍.......
നഷ്ട്മായമ്മയെ എന്‍ ചെറുപ്രായത്തില്‍
തെളിയുന്നാമുഖമെന്‍ കണ്‍ മുന്നിലെന്നും..



സ്നേഹം പഠിപ്പിച്ചതമ്മ, സ്നേഹവും കരുണയുമമ്മ
സ്നേഹനിധിയാണമ്മ, സ്നേഹമാണമ്മ
പകരമാകില്ല മറ്റൊരു സ്നേഹവും പാരില്‍,
അമ്മതന്‍ സ്നേഹം അറിഞ്ഞവര്‍ക്കു.....



അമ്മയെ കാണുവാന്‍ കൂട്ടുകാര്‍ പോകുന്നു
അമ്മയ്ക്കായ് വാങ്ങുവാന്‍ കൂട്ടുകാര്‍ ക്ഷണിക്കുന്നു...
അമ്മയില്ലാത്തൊരെന്‍ മനോവേദന,
ആരാല്‍ അകറ്റുവാന്‍ കഴിയുമീ ലോകത്തില്‍?




................എന്റെ അമ്മ മരിച്ചിട്ട് ഇന്നേയ്ക്ക് ഇരുപത്തിയാറു വര്‍ഷമാകുന്നു.