Monday, December 17, 2007

അനുകരണം

കഴിഞ്ഞ ആഴ്ച്ചകളില്‍ ഒരുപാട് തിരക്കായിരുന്നു. അതുകൊണ്ടാ ഒന്നും പോ‍സ്റ്റാത്തത്.
നാളെ മുതല്‍ 8 ദിവസം പെരുന്നാള്‍ അവധിയാണ്. അപ്പോള്‍ ഒരു ആശംസ പോ‍ലും പറയാതെ പോകുന്നതെങ്ങനാ?

“”“എല്ലാവര്‍ക്കും എന്റെ ഈദ് ആശംസകള്‍...“”“അതോടൊപ്പം ഒരു ചെറിയ കഥ കൂടി.!!!!

മറ്റുള്ളവര്‍ ചെയ്യുന്നത് അതേപടി ചെയ്യുന്ന അനേകം പേരെ നാം ദിനം പ്രതി കാണാറുണ്ടല്ലോ. നാമും ചിലപ്പോളെങ്കിലും അങ്ങിനെ ചെയ്തിട്ടുമുണ്ടാകാം അല്ലെ?.
ഈ കഥ അങ്ങിനെയുള്ളവര്‍ക്കുവേണ്ടിയാണ്. ഞാന്‍ പണ്ടു കേട്ടതാണെ!!!.


ഒരിടത്തു ഒരു സ്വാമിജി തന്റെ ശിഷ്യരുമൊന്നിച്ചു ആശ്രമത്തില്‍ താമസിച്ചിരുന്നു. സ്വാമി പറയുന്നതെന്തും ശിഷ്യര്‍ അക്ഷരം പ്രതി അനുസരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുപോന്നു. വിശ്വസ്തരായ ശിഷ്യന്മാര്‍ അല്ലെ?. എല്ലാം പെട്ടന്നു മനസ്സിലാക്കാനുള്ള തന്റെ ശിഷ്യരുടെ ബുദ്ധിശക്തിയില്‍ ഗുരു അഭിമാനിച്ചു. ഒരിക്കല്‍ ശിഷ്യന്മാരെ ഒന്നു പരീക്ഷിക്കാനായി ഗുരു തീരുമാനിച്ചു.

ഒരു ദിവസം തന്റെ പതിവു പ്രഭാത സ്നാനത്തിനായി ഗുരു പോകുമ്പോള്‍ ശിഷ്യന്മാരെക്കൂടി കൊണ്ടുപോ‍യി. കുളിക്കടവില്‍ ഇറങ്ങുന്നതിനു മുന്‍പായി സ്വാമിജി തന്റെ വസ്ത്രങ്ങള്‍ എല്ലാം അഴിച്ചു മണലില്‍ ഒരു കുഴി കുഴിച്ച് അതിലിട്ടു മൂടി. തിരിച്ചറിയുവാനായി അല്പം മണല്‍ മുകളില്‍ കൂട്ടി വച്ചു. സ്വാമിജി കുളി ആരംഭിച്ചു.

പുറകേ വന്ന ശിഷ്യരും ഒരോരുത്തരായി തങ്ങളുടെ വസ്ത്രങ്ങളും സ്വാമിജി ചെയ്തപോലെ സ്വാമിജിയുടെ വസ്ത്രത്തിന്നരികിലായി കുഴി കുഴിച്ച് അതിലിട്ടു മൂടി.
കുളികഴിഞ്ഞുവന്ന സ്വാമിജി തന്റെ വസ്ത്രത്തിന്നായി പരതി. തന്റെ തുണി കുഴിച്ചിട്ടതിന്റെ അരികിലായി ഒരുപോലെയുള്ള അനേകം മണല്‍ കൂമ്പാരങ്ങള്‍ കണ്ട് സ്വാമിജി അമ്പരന്നു. തന്റെ തുണി ഏതാണെന്നറിയാതെ സ്വാമിജി വിഷമിച്ചു. കാര്യമെന്തെന്നറിയാന്‍ ശിഷ്യരോട് തിരക്കി. അതെല്ലാം തന്നെ തങ്ങളുടെ തുണികളാണെന്ന് അവര്‍ മറുപടി പറഞ്ഞു.

നിങ്ങള്‍ അങ്ങ്നിനെ ചെയ്യാന്‍ കാരണമെന്തെന്നു സ്വാമിജി ചോദിച്ചതിനു, സ്വാമിജി ചെയ്തതുകൊണ്ട് ഞങ്ങളും ചെയ്തു എന്നല്ലാതെ മറ്റൊരു മറുപടിയും അവര്‍ക്കില്ലായിരുന്നു. അതില്‍ ഒരുവന്‍ മാത്രം സ്വാമിജി എന്തിനാണ് വസ്ത്രങ്ങള്‍ കുളിക്കുന്നതിനു മുന്‍പു മണലില്‍ കുഴിച്ചിട്ടതെന്നു അറിയുവാന്‍ ആഗ്രഹിച്ചു.
സ്വാമിജി പറഞ്ഞു, ഞാന്‍ ചെയ്തത് കുറുക്കനോ, നായ്ക്കളോ വസ്ത്രം എടുത്തുകൊണ്ട് പോകാതിരിക്കെണ്ടതിനായിരുന്നെന്നു ഉത്തരം പറഞ്ഞു.
തങ്ങള്‍ വസ്ത്രങ്ങള്‍ മണലില്‍ മൂ‍ടിയിട്ടതെന്തിനെന്നു വ്യക്തമായ ഉത്തരം പറയാനാകാതെ ശിഷ്യര്‍ വിഷമിക്കുന്നതുകണ്ട് സ്വാമിജി അവരെ ഉപദേശിച്ചു.

നാമും ഈ സ്വാമിജിയുടെ ശിഷ്യന്മാരെപ്പോലെയല്ലെ പല കാര്യങ്ങളിലും??
എല്ലാവരും ചെയ്യുന്നു, നമ്മളും ചെയ്യുന്നു. വ്യക്തമായ ധാരണയില്ലാതെ ചെയ്യുന്ന കാര്യങ്ങള്‍ പലതും നമ്മെ പലപ്പോഴും വിഢ്ഢികളാക്കുന്നു.

കപ്പല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതെന്താണ് എന്ന ചോദ്യത്തിന് അതു പണ്ടു മുതലേ അങ്ങിനെതന്നെ ആയിരുന്നു എന്നായിരുന്നു എന്റെ ഒരു സുഹ്രുത്തിന്റെ മറുപടി......!!!!!

ഇന്നുതന്നെ ഒരു തീരുമാനം എടുക്കൂ, നിസ്സാരമെന്നു തോന്നുന്ന ഒരു ചെറിയ കാര്യമാണെങ്കില്‍ പോലും വ്യക്തമായി അറിഞ്ഞതിനു ശേഷം ചെയ്യാന്‍ ശ്രമിക്കും എന്ന്.
അത് നിങ്ങളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിത്തീരും തീര്‍ച്ച.!!!!!

വയനാടന്‍.........

Sunday, December 2, 2007

യേശുവിനെ വില്‍ക്കുന്നവര്‍

പ്രിയ ബാലന്‍ പാസ്റ്റര്‍,
ഈ മാസത്തെ ഡിഫെന്റെര്‍ വായിച്ചു. ചില ചോദ്യങ്ങള്‍ക്കു വീണ്ടും മറുപടി എഴുതിയതിനു നന്ദി. അതുപോലെ ഒരു കള്ളനെ കൂടി പരിചയപ്പെടുത്താന്‍ ഡിഫെന്റെറിനു കഴിഞ്ഞതില്‍ സന്തോഷം.

ഗള്‍ഫ് നാടുകളില്‍ ഞങ്ങളെപോലെയുള്ളവരുടെ മാനസികാവസ്ഥ മുതലെടുത്ത് പണവും സമയവും അപഹരിക്കുന്ന കള്ളന്മാരായ, ആത്മീയ വേഷം ധരിച്ച കുറുക്കന്മാര്‍ ഇവിടെയും വിഹരിക്കുന്നു. അവര്‍ക്കും ഡിഫെന്റെര്‍ ഒരു മുന്നറിയിപ്പാകട്ടെ എന്നു ആഗ്രഹിക്കുന്നു.

അതുകൊണ്ട് അറിയേണ്ടവര്‍ക്കായി വെബ് വിലാസം ഇവിടെ ചേര്‍ക്കുന്നു:
www.tsbalan.com
www.thebibleradio.com

നീണ്ട പതിനൊന്നു വര്‍ഷം, ദൈവം ഡിഫെന്റെര്‍ അനുഗ്രഹമായി നടത്തിയപോലെ ഇനിയും നടത്തട്ടെ എന്നു ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.
ഇന്നലെ മുതല്‍ തുടങ്ങിയ പുതിയ സംരംഭമായ താങ്കളുടെ ബൈബിള്‍ റേഡിയോ ഇന്നലെ ഇന്‍സ്റ്റാള്‍ ചെയ്തു. ഇവിടെ ഓഫീസില്‍ വെബ് സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ടു വീട്ടില്‍ നിന്നും വൈകിട്ടു കേള്‍ക്കുന്നു. ഇന്നലെത്തെ അപ്പ.പ്രവ്രുത്തി.പ്രസംഗം ഒരുപാട് പുതിയ അറിവുകള്‍ നല്‍കി. ഒരു ദൈവദാസനെന്ന നിലയിലുള്ള താങ്കളുടെ ഓരോ സംരംഭത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. അതിനുള്ള എല്ലാ വിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. "

കെ. എസ്. എ

“ദൈവത്തെ ഭയമുള്ളവര്‍ക്ക് മനുഷ്യരെ ഭയക്കേണ്ട കാര്യമില്ല.”