Tuesday, November 27, 2007
ഫസ്റ്റ് പോസ്റ്റ്
പ്രിയപ്പെട്ട സുഹ്രുത്തുക്കളെ,
ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു.
ഞാന്‍ ഇന്നുമുതല്‍ എഴുതിത്തുടങ്ങുകയാണ്.
തെറ്റുകള്‍ സദയം ഷമിക്കണെ!. ഉപദേശങ്ങളും വേണം.
എഴുത്തിനു പ്രചോദനമായത് ബാംഗ്ലൂരിലെ ശ്രീ ആണ്. ശ്രീക്കു നന്ദി.
ആദ്യമായി, ഞാന്‍ പണ്ട് കേട്ട ഒരു കഥ
മനോഭാവം.
പണ്ടു കേരളത്തില്‍ ഒരിടത്ത് രണ്ട് കുട്ടികളടങ്ങുന്ന ഒരു കുടുംബം താമസിച്ചിരുന്നു. സന്തോഷകരമായി ജീവിച്ച ആ ദംബതികളുടെ മൂത്ത കുട്ടി ആണായിരുന്നു. ആദ്യമായി ആ കുടുംബത്തില്‍ ഒരു ആണ്‍കുട്ടി പിറന്നപ്പോള്‍ അവരതിനെ സ്നേഹിച്ചും ലാളിച്ചും വളര്‍ത്തി.
വര്‍ഷങ്ങള്‍ ഒരോന്നായി പോയിക്കൊണ്ടിരുന്നു. പൊന്നുമോന്‍ സംസാരിക്കാറായപ്പോള്‍ ആ പിതാവ് ഓരോ അക്ഷ്രങളും പറഞു പഠിപ്പിച്ചു. പലതും അനേകം തവണ പ്ഠിപ്പിക്കെണ്ടതായി വന്നു. ഓരോന്നും പലതവണ തെറ്റിയിട്ടും ക്ഷ്മയോടെ സന്തോഷത്തോടെ ആ പിതാവ് അവനെ പഠിപ്പിച്ചു. ഓരോന്നും തെറ്റുകൂടാതെ പറഞ്ഞു കഴിയുംബോള്‍ രണ്ടുപേരുടേയും സന്തോഷത്തിനു അതിരില്ലായിരുന്നു.
കാലങ്ങള്‍ പിന്നെയും കഴിഞുപോയി.പിതാവു വ്രുദ്ധ്നായി.കണ്ണുകള്‍ക്കു കാഴ്ച്ച നഷ്ട്മായി. ആ പിതാവ് എന്നും രാവിലെതോറും വരാന്തയില്‍ വെറുതെ ചാരുകസേരയില്‍ ഇരിക്കുക പതിവായിരുന്നു, തൊട്ടടുത്ത് മകനും ന്യുസ് പേപ്പര്‍ വായിച്ചുകൊണ്ടിരിക്കും.
ഒരുദിവസം മുറ്റത്തുള്ള മാവില്‍ ഒരു കാക്ക വന്നിരുന്നു കരഞ്ഞു ഒച്ച വച്ചു. കാഴ്ച ഇല്ലാത്ത പിതാവ് മകനോട് എന്താണ് ആ ശബ്ദം എന്നു തിരക്കി. അത് ഒരു കാക്ക കരഞ്ഞതാണെന്നു മകന്‍ ഉത്തരം പറഞ്ഞു.പത്രം വായന തടസ്സപ്പെടുത്തിയതിലുള്ള നീരസം ആ മറുപടിയില്‍ ഉണ്ടായിരുന്നു. മറുപടി വ്യക്തമായി കേള്‍ക്കാത്ത പിതാവ് വീന്ണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ അല്പം സ്വരം ഉയര്‍ത്തി ദേഷ്യത്തോടെ മകന്‍ അതൊരു കാക്കയാണെന്ന് ഉത്തരം പറഞു. വീണ്ടും പിതാവ് ഒരുതവണ കൂടി ഇതേ ചോദ്യം ആവര്‍ത്തിച്ചതും മകന്‍ ഒരു ആക്രോശത്തൊടെ പത്രവും വലിച്ചെറിഞ്ഞു അകത്തേക്കു കയറിപ്പോയി.
അല്പം കഴിഞു മകന്‍ പുറത്തു വന്നപ്പോള്‍ സ്നേഹവാനായ ആ പിതാവ് മകനെ അടുത്തു വിളിച്ചു വേദനയോടെ ഇങ്ങനെ പറഞ്ഞു:
“” നീ കുട്ടിയായിരുന്നപ്പൊള്‍ നിന്നെ കാക്ക എന്നു പറഞ്ഞു പഠിപ്പിക്കാന്‍ എനിക്കു ഒരു ദിവസം വേണ്ടി വന്നിരുന്നു. അതും ഇരുപത്തിഅഞ്ചു പ്രാവിശ്യം എനിക്കു പറഞ്ഞു പഠിപ്പിക്കെണ്ടി വന്നിരുന്നു. നീ കാക്ക എന്നു ആദ്യമായി അന്നു പറഞ്ഞതു ഇന്നും ഞാന്‍ ഓര്‍ക്കുന്നു, ഞാന്‍ അന്നു നിന്നെ മാറോടണച്ചു ചുംബിചതു നീ ഓര്‍ക്കുന്നുണ്ടോ?.
ഇന്ന് നീ എന്നോട് മൂന്ന് പ്രാവിശ്യം പറ്ഞ്ഞപ്പോഴേയ്ക്കും മടുക്കുക മാത്രമല്ല എന്നില്‍നിന്നും ഓടി അകലുകയും ചെയ്യുന്നു.നീ ചെയ്തതുപോലെ ഞാന്‍ അന്നു ചെയ്തിരുന്നു എങ്കില്‍ നീ ഇന്നും കാക്ക എന്നു പറ്യുകയില്ലായിരുന്നു.
തന്റെ തെറ്റു മനസ്സിലാക്കിയ മകന്‍ ആ പിതാവിന്റെ കാലക്കല്‍ വീണു മാപ്പുപറഞ്ഞു കരഞ്ഞു. പിന്നീടൊരിക്കലും ആ മകന്‍ തന്റെ മാതാപിതാക്കളോട്, മുതിര്‍ന്നവരോട് അങ്ങിനെ പെരുമാറിയിട്ടില്ല.
നാമും നമ്മുടെ മാതാപിതാക്കളോട് എപ്രകാരമണ് പെരുമാറുന്നത് എന്ന് സ്വയം ചിന്തിച്ചുവിലയിരുത്തുവാന്‍ ഈ കൊച്ചു കഥ ഉപകാരപ്രദമായെങ്കില്‍ ഞാന്‍ ക്ര്താര്‍ഥനായി.
നിങ്ങളുടെ പ്രതികരണമാണ് എന്റെ പ്രചോദനം
Subscribe to:
Post Comments (Atom)
6 comments:
നല്ല കഥയാണു്. പറഞ്ഞ രീതിയും ഇഷ്ടമായി.
അക്ഷര തെറ്റുകള്‍ ഒത്തിരിയുണ്ടു്. പല പ്രാവശ്യം പറഞ്ഞു്, കാക്ക ശരിയായതുപോലെ , കൂടുതലിനിയും എഴുതുമ്പോള്‍ ശരി ആകും.:)
Pls remove this word varification.
പ്രിയ സ്നേഹിത ജോണ്‍ പ്രസാദ്
ബൂലോകത്തേക്ക് സ്വാഗതം
ആദ്യ പോസ്റ്റ് നന്നായിരിക്കുന്നു...ഇനിയുമെഴുതുക..എല്ലാ ഭാവുകങ്ങളും ഒപ്പം സഹകരണവും പ്രതീക്ഷിക്കാം..സ്നേഹമുള്ള മനസ്സുകളാണിവിടെയുള്ളത്...തീര്‍ച്ചയായും തങ്കളുടെ രചനകളെ വായിക്കാനും..തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും ധാരാളം മികച്ച എഴുത്തുകാര്‍ ഇവിടെയുണ്ട്..
മറ്റുള്ള പോസ്റ്റുകള്‍ ശ്രദ്ധിക്കുക..തങ്കളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക...അങ്ങിനെ ഇവിടെയുള്ളവരില്‍ ഒരുവനായ് മാറുക.
കമാന്റുകള്‍ കണ്ടാല്‍ 50 വര്‍ഷത്തെ സ്നേഹിതര്‍ ആണ് എന്നൊക്കെ തോന്നാം..പക്ഷേ പലരും പരസ്‌പരം പേര് പോലും അറിയാത്തവരാണ് എന്ന് മനസ്സിലാക്കുക... ഞാന്‍ ഉദേശിച്ചത്..ആളെ നോകി കമന്റുകള്‍ ഇടാതെ എല്ലാം വായിക്കാന്‍ ശ്രമിച്ച് പരസ്‌പരം നമ്മുക്ക് പ്രോത്‌സാഹിപ്പിക്കാം നമ്മുടെ ഭാഷയേ...എഴുത്തിനെ..
ഇതൊരു ഉപദേശമായി കാണരുത് ..ഞാനും തങ്കളെ പോലെ ഒരു പുതുമുഖമാണ്...
എല്ലാ ഭാവുകങ്ങളും നേരുന്നു
നന്‍മകള്‍ നേരുന്നു
നല്ല തുടക്കം ജോണ്‍.
അക്ഷരത്തെറ്റുകള്‍ കുറച്ചു കൂടി ശ്രദ്ധിയ്ക്കുമല്ലോ. അതു പോലെ, പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ കുറച്ചു കൂടി നന്നായിരിക്കും.
:)
[പിന്നെ, മന്‍സൂര്‍ ഭായ് പറഞ്ഞതു പോലെ, എന്തു സഹായത്തിനും ബൂലോകത്തിലെ സുഹൃത്തുക്കള്‍ ഉണ്ടാകും]
സ്വാഗതം ഭായ്
പ്രിയ ജോണ്‍ പ്രസാദ്
നന്നായി... അല്‍പ്പം അക്ഷരപ്പിശകുകള്‍...
ശരിയാക്കുമെന്നു കരുതട്ടെ.
അഭിനന്ദനങ്ങള്‍
നല്ല കഥ.പറഞ്ഞ രീതിയും ഇഷ്ടമായി.
Post a Comment