Saturday, January 19, 2008

നെടുവീര്‍പ്പ്.....!!!!!

വിജനമായ കടല്‍ക്കരയില്‍ തണല്‍ മരത്തിനു കീഴെ നീല ആകാശവും, തിരകള്‍ ഇല്ലാത്ത അറബിക്കടലും നോക്കി എത്ര നേരം കിടന്നു എന്നു ഓര്‍മ്മയില്ല. അല്പസമയം കൊണ്ട് തന്റെ ജീവിതത്തിന്റെ ഇതുവരെയുള്ള ഒരു പിന്‍ കാഷ്ച...!!! ആ കാഴ്ചയുടെ ഒടുവില്‍ കിട്ടിയതു വിരലിലെണ്ണാവുന്ന ആഗ്രഹങ്ങളുടെ ഒരു ചെപ്പ്.....!!

"ജ്ന്മ നാടിന്റെ മണമേറ്റ് സ്വാതന്ത്രത്തോടെ കുറച്ചുകാലമെങ്കിലും....!!"

ഒരു നെടുവീര്‍പ്പില്‍ എല്ലാം ഒതുക്കി അവന്‍ എഴുന്നേറ്റിരുന്നു. എല്ലാ തിരക്കില്‍ നിന്നും മാറി ഒറ്റക്കു കിട്ടുന്ന ഈ സമയങ്ങള്‍, നെടുവീര്‍പ്പ് എന്ന ഈ കൂട്ടുകാരനു വേണ്ടി മാത്രം ഉള്ളതാണൊ എന്നു പോലും തോന്നിപ്പോകുന്ന നിമിഷങ്ങള്‍!!.


ഓര്‍മ്മവെച്ച കാലം മുതലേ വിട്ടുപിരിയാത്ത നെടുവീര്‍പ്പുകള്‍...!
ഒറ്റക്കിരിക്കുമ്പോള്‍ ആശ്വാസമേകുന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍.....!
പ്രവാസത്തിലും ഇപ്പോഴും ഈ കൂട്ടുകാരന്‍ എന്നോടൊപ്പം....!!!
പ്രത്യാശ എന്ന് ഈ കൂട്ടുകാരന് പേര്‍ വിളിക്കാമൊ.....?!!
അങ്ങിനെയെങ്കില്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്..ഈ കൂട്ടുകാരനാണ്.


നിങ്ങളെയൊ??.....

വയനാടന്‍

Wednesday, January 16, 2008

മരണ വാര്‍ത്ത

ഇന്നു ഓഫീസില്‍ എത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പൊ ഒരു മരണ വാര്‍ത്ത എന്നെ തേടി വന്നു. അറിഞ്ഞപ്പോള്‍മുതല്‍ പലതരം ചിന്തകളാണ് മനസ്സില്‍.

മരിച്ചയാള്‍ ഞാന്‍ നേരിട്ടറിയുന്ന ആളായിരുന്നു.പേരു ബിജു, ഏകദേശം 40 വയസ്സില്‍ താഴെ പ്രായം.ചെങ്ങന്നൂര്‍കാരന്‍, ഭാര്യ നേഴ്സ്, മക്കളില്ല. ഭാര്യയൊടൊത്ത് അല്‍ കോബാറില്‍ തമസിച്ചുവരികയായിരുന്നു.


ഇന്നു രാവിലെയായിരുന്നു സംഭവം. പൂക്കള്‍ എടുക്കാന്‍ വേണ്ടി മറ്റുരണ്ടുപേരുമായി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിവരും വഴി ബിജു ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടായിരുന്നു അപകടം. കൂടെ യാത്ര ചെയ്തവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.മ്രുതദേഹം ദമ്മാം സെന്റ്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു.


എന്തെല്ലാം ആഗ്രഹങ്ങളാണ് ഒരു നിമിഷം കൊണ്ട് തകര്‍ന്നത്!!!.
ബിജുവിനു എല്ലാ പ്രവാസികളെപ്പോലെയും സ്വന്തം നാട്ടില്‍ സന്തോഷത്തോടെയുള്ള ഒരു ജീവിതം ഒരു സ്വപ്നമായിരുന്നു. ആഗ്രഹങ്ങള്‍ ഒക്കെ ബാക്കി വച്ചു ജീവിച്ചു കൊതി തീരാതെ ബിജു യാത്രയാ‍യി, ഭാര്യയെയും തനിച്ചാക്കി, ഒരിക്കലും മടങ്ങി വരാതെ.........


യേശുവിന്റെ വരവില്‍ ഒരുമിച്ചുകാണാം എന്ന പ്രത്യാശയോടെ..........
ദുഖിതരായ കുടുംബാംഗങ്ങളെ ഓര്‍ത്ത് നമുക്കു പ്രാര്‍ത്ഥിക്കാം.......!!!!!!!

അനുശോചനങ്ങള്‍......................................

Tuesday, January 15, 2008

അഹങ്കാരം ആപത്ത്

പ്രിയ ബൂ‍ലോഗം സുഹ്രുത്തുക്കളെ,
ഈദിനും ക്രിസ്തുമസ്സിനും പുതുവര്‍ഷത്തിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് പോയതില്‍ പിന്നീട് ഇന്നാണ് ഒന്നു പോസ്റ്റാന്‍ സമയം കിട്ടിയത്. പക്ഷെ, വായിക്കാന്‍ സമയം കിട്ടി കേട്ടൊ!!. ഇത് ഈ വര്‍ഷത്തെ എന്റെ ആദ്യത്തെ പോസ്റ്റ്.
ഈ ബൂലോഗം ഒരു വലിയ സംഭവം തന്നെ. ഭൂലോകത്തിലുള്ളതിനെപ്പറ്റിയൊക്കെ ബൂലോഗത്തിലും - എന്തെല്ലാം അറിവുകള്‍!!, പുതിയ സുഹ്രുത്തുക്കള്‍, കാണാത്ത ചിത്രങ്ങള്‍......!!! ഇതു വരെ കേള്‍ക്കാത്ത ആശയങ്ങള്‍....!!! തുടക്കത്തിലേ ഇതിനെക്കുറിച്ച് അറിയാന്‍ കഴിയാതെപോയതിലുള്ള നഷ്ടബോധത്തോടൊപ്പം ,വൈകിയാണെങ്കിലും ഒരു അംഗം ആകാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും എല്ലാവരെയും അറിയിക്കുന്നു. പുതുവത്സരാശംസകളോടെ തുടങ്ങട്ടെ?



പണ്ട് കേട്ട ഒരു കഥ..!!
ഒരിടത്ത് ഒരു ക്രുഷിക്കാരനു ഇരുപ്ത്തഞ്ചു പിടക്കോഴികളും ഒരു പൂവന്‍ കോഴിയും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി ഇരുപത്തഞ്ചു പിടക്കോഴികളെ “”മാനേജ് ചെയ്യുക“ വഴി നമ്മുടെ പൂവന്‍ ഷീണിതനും വയസ്സനും, ആരോഗ്യമില്ലാത്തവനുമായിത്തീര്‍ന്നതു ക്രുഷിക്കാരന്‍ മനസ്സിലാക്കി.


ഒരിക്കല്‍ ചന്തയില്‍ നിന്നും ക്രുഷിക്കാരന്‍ നല്ല ആരോഗ്യവും, യുവകോമളനുമായ ഒരു പൂവന്‍ കോഴിയെ തന്റെ പിടക്കോഴികളെ പരിപാലിക്കെണ്ടതിലേക്കായി വാങ്ങി. വീട്ടില്‍ ആദ്യമായി എത്തപ്പെട്ട ചെറുപ്പക്കാരന്‍ പൂവനെ വയസ്സന്‍ പൂവന്‍ സ്നേഹത്തോടെ സ്വീകരിച്ച് ഇപ്രകാരം പറഞ്ഞു.


വയസ്സന്‍ കോഴി: സ്വാഗതം സ്നേഹിതാ, നമുക്കൊരുമിച്ച് നമ്മുടെ യജമാനന്നു വേണ്ടി ജോലിചെയ്യാം..!!
ചെറുപ്പക്കാരന്‍ കോഴി: പുച്ഛത്തോടെ.. ഈ വയസ്സനായ നിന്നെക്കൊണ്ട് എങ്ങിനെ ഒരുമിച്ചു ഒരുപോലെ ജോലി ചെയ്യാന്‍ കഴിയും??


വ.കോ : ഇരുപത്തഞ്ചു പിടക്കോഴികളില്‍ ഒന്നു രണ്ടെണ്ണത്തിനെ എനിക്കും മാനേജ് ചെയ്തു നിന്നെ സഹായിച്ചു കൂടെ??
ചെ.കോ : (അതു കേട്ടപാടെ തികഞ്ഞ അവക്ഞയോടെ പറഞ്ഞു) വേണ്ട, ഒന്നിനെപ്പോലും ഞാന്‍ നിനക്കു തരില്ല, എല്ലാ പിടക്കോഴികളെയും ഇന്നുമുതല്‍ എന്റേതാണ്. അതിനുവേണ്ടിയാണ് സുന്ദരനും യുവാവുമായ എന്നെ യജമാനന്‍ വാങ്ങിയതു.
തര്‍ക്കം മൂത്തപ്പോള്‍ പ്രസ്നപരിഹാരത്തിനായി അവര്‍ തമ്മില്‍ ഒരു ഓട്ടമത്സരം നിശ്ചയിച്ചു. മത്സരത്തില്‍ ജയിക്കുന്നയാള്‍ക്കു മുഴുവന്‍ കോഴികളെയും സ്വന്തമാക്കാം.


100 മീറ്റര്‍ ഓടി ആദ്യം എത്തുന്ന ആളാണ് വിജയി.പക്ഷെ എന്റെ വയസ്സും ശാരീരിക ഷീണവും കണക്കിലെടുത്ത് ഞാന്‍ ഓട്ടം തുടങ്ങി 10മീറ്റര്‍ കഴിഞ്ഞെ നീ ഓട്ടം തുടങ്ങാവൂ എന്ന വയസ്സന്‍ കോഴിയുടെ അപേക്ഷ തെല്ല് അഹങ്കാരത്തോടെ ചെറുപ്പക്കാരന്‍ കോഴി സ്വീകരിച്ചു. എല്ലാപിടക്കോഴികളും തന്റേതാകുന്നതും സ്വപ്നം കണ്ടുകൊണ്ട് ചെറുപ്പക്കാരന്‍ കോഴി അന്നു രാത്രി കഴിച്ചു.
അങ്ങിനെ പിറ്റേദിവസം രാവിലെ മത്സരം തുടങ്ങി. പറഞ്ഞുറപ്പിച്ചതുപോലെ ആദ്യം വയസ്സന്‍ കോഴി ഓട്ടം തുടങ്ങി 10മീറ്റര്‍ കഴിഞ്ഞു ചെറുപ്പക്കാരന്‍ കോഴിയും ഓട്ടം തുടങ്ങി. ഈ മത്സരം കണ്ടുകൊണ്ട് ക്രുഷിക്കാരന്‍ തന്റെ വീടിന്റെ വരാന്തയില്‍ ഉലാത്തുകയായിരുന്നു. 25 നല്ല പിടക്കോഴികള്‍ തന്റെ കൂട്ടില്‍ ഉണ്ടായിട്ടും ഈ വയസ്സന്‍ കോഴിയുടെ പിന്നാലെ ഓടുന്ന, താന്‍ പുതുതായി വാങ്ങിയ ചെറുപ്പക്കാരന്‍ കോഴിയെ കണ്ട ക്രുഷിക്കാരന്‍ പിന്നെ ഒട്ടും താമസിച്ചില്ല, ഠേ!!!.. തന്റെ തോക്കെടുത്ത് ചെറുപ്പക്കാരന്‍ കോഴിയെ വെടിവെച്ചിട്ടു. ഒപ്പം ആത്മഗതമെന്നോണം ഇങ്ങനെ പറഞ്ഞു. “ നാശം!!!. ഇതടക്കം അഞ്ചാമത്തെ ചാത്തന്‍(ഷണ്ഠന്‍)കോഴിയെയാ ഞാന്‍ വാങ്ങിക്കുന്നത്.

ആശയം: അഹങ്കാരം ആപത്ത്


“”””Don’t be greedy. Your predecessors might be older; but wiser that can teach you a lot of tricks.”””””

വയനാടന്‍