മരിച്ചയാള്‍ ഞാന്‍ നേരിട്ടറിയുന്ന ആളായിരുന്നു.പേരു ബിജു, ഏകദേശം 40 വയസ്സില്‍ താഴെ പ്രായം.ചെങ്ങന്നൂര്‍കാരന്‍, ഭാര്യ നേഴ്സ്, മക്കളില്ല. ഭാര്യയൊടൊത്ത് അല്‍ കോബാറില്‍ തമസിച്ചുവരികയായിരുന്നു.
ഇന്നു രാവിലെയായിരുന്നു സംഭവം. പൂക്കള്‍ എടുക്കാന്‍ വേണ്ടി മറ്റുരണ്ടുപേരുമായി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിവരും വഴി ബിജു ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടായിരുന്നു അപകടം. കൂടെ യാത്ര ചെയ്തവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.മ്രുതദേഹം ദമ്മാം സെന്റ്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു.
എന്തെല്ലാം ആഗ്രഹങ്ങളാണ് ഒരു നിമിഷം കൊണ്ട് തകര്‍ന്നത്!!!.
ബിജുവിനു എല്ലാ പ്രവാസികളെപ്പോലെയും സ്വന്തം നാട്ടില്‍ സന്തോഷത്തോടെയുള്ള ഒരു ജീവിതം ഒരു സ്വപ്നമായിരുന്നു. ആഗ്രഹങ്ങള്‍ ഒക്കെ ബാക്കി വച്ചു ജീവിച്ചു കൊതി തീരാതെ ബിജു യാത്രയായി, ഭാര്യയെയും തനിച്ചാക്കി, ഒരിക്കലും മടങ്ങി വരാതെ.........
യേശുവിന്റെ വരവില്‍ ഒരുമിച്ചുകാണാം എന്ന പ്രത്യാശയോടെ..........
ദുഖിതരായ കുടുംബാംഗങ്ങളെ ഓര്‍ത്ത് നമുക്കു പ്രാര്‍ത്ഥിക്കാം.......!!!!!!!
അനുശോചനങ്ങള്‍......................................
5 comments:
ബിജുവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
യേശുവിന്‍റെ മരണം എല്ലവര്‍ക്കും ദുഃഖം ഉളവാക്കി എന്നാല്‍ അവന്‍റെ ഉയര്‍പ്പില്‍ ദുഃഖം സന്തോഷം ആയി മാറി.മരണത്തിലും പ്രേത്യാശ നല്കിയവന്‍ പ്രിയ സഹോദരനെ തന്‍റെ രണ്ടാം വരവില് നിതിമന്മാരോട്ത് ഉയര്പ്പിക്ക് മറാകട്ടെ.
അനുശോചനം നേരുന്നു.
ബോബി ചങ്ങനാശ്ശേരി / സൗദി അറേബ്യ
ആത്മാവിനു നിത്യശാന്തി നേരുന്നു...
ബിജുവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
babu mundakkayam, riyadh.
"May his Soul Rest In Peace"
“ഒരു കാര്യവും തീര്‍ച്ചയായും നമ്മുക്കു ലഭിക്കുമെന്നു ഉറപ്പില്ല - മരണമൊഴിച്ച്!”
Post a Comment