ജീവിച്ചു കൊതി തീര്‍ന്നില്ലെനിക്ക്
മരിക്കുവാന്‍ തെല്ലുമിഷ്ടമില്ലെനിക്ക്
പലപ്പോഴുമെന്മനമെന്നോട് മന്ത്രിക്കും
എന്തിനീ ജീവിതം ഈ ദുഷ്ടലോകത്തില്‍..!!
കരുണ എവിടെ? സ്നേഹമെവിടെ?
കരുതല്‍ എവിടെ?വിശ്വാസമെവിടെ?
കളഞ്ഞുപോയില്ലെ ഇവയെല്ലാം നമ്മള്‍
കരുതീടേണ്ടതെന്നോര്‍ത്തീടാതെ....!!
എന്നിലേക്കൊന്നഴ്ന്നിറങ്ങിയിന്നു ഞാന്‍
കണ്ടുഞാന്‍ എന്നിലിപ്പോഴുമിവയെല്ലാം...!!!
ഓര്‍ത്തുഞാന്‍ വിലപിച്ചു ഖേദമോടെ....
വെറുതെ പഴിച്ചു ഞാന്‍ ഈ നല്ല ലോകത്തെ...!!
ആശ്വാസമാകട്ടെ നിന്‍ സ്നേഹമെന്നും
സംതുപ്തമാകട്ടെ നിന്‍ ചിത്തമെന്നും
ഇപ്പോഴെന്മനമെന്നോട് ചൊല്ലുന്നു....
വേണമീ ജിവിതം ഈ നല്ല ലോകത്തില്‍
ഉണരുക മടികൂടാതെ ...സമയമായ്....!!!!
Tuesday, March 18, 2008
Wednesday, March 12, 2008
തലക്കെട്ട് ആവശ്യമുണ്ട്....!!
പ്രിയബൂലോഗം സുഹ്രുത്തുക്കളെ,
വളരെ നാളുകള്‍ക്കു മുന്‍പ് ഒരു പ്രവാസിയായ എന്റെ മനസ്സില്‍ ഒരു ആശയം ഉടലെടുത്തു. അതിപ്പോള്‍ ഒരു ആഗ്രഹമായി വളര്‍ന്നു കഴിഞ്ഞു. ഇനിയും എനിക്കതു വച്ചുതാമസിപ്പിക്കാന്‍ സാധിക്കുന്നില്ല. ദയവായി നല്ലവരായ ബൂലോഗം സുഹ്രുത്തുക്കളുടെ സഹകരണവും സഹായവും ഈ വിഷയത്തില്‍ അപേക്ഷിക്കുന്നു.
ഒരു ജോലി തേടി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കുവേണ്ടി കേരളത്തില്‍ നിന്നും ഇവിടെ/ഗള്‍ഫ് എന്ന സ്വപ്നഭൂമിയില്‍ വന്ന് വ്യത്യസ്ത കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളായ അനേകര്‍ എന്റെ ചുറ്റുപാടിലും എന്റെ അറിവിലുമുണ്ട്. അവരില്‍ പലരുടെയും അനുഭവങ്ങള്‍ അരാലും പുറത്തറിയപ്പെടാതെ വീണ്ടും നമ്മുടെ സഹോദരങ്ങള്‍ ചതിയിലകപ്പെട്ടു വീണ്ടും ഇവിടെ ദിനമ്പ്രതി എത്തുന്നു.
അവര്‍ക്കെല്ലാം ആശ്വാസമായി അനേകം സംഘടനകളും ഉണ്ടെന്നുള്ളകാര്യം വിസ്മരിക്കാതെതന്നെ, ഒരു പുതിയ ഇലക്ട്രോണിക് മാധ്യമമായ ബ്ലോഗിങ്ങിലൂടെ ഇപ്രകാരം ദുരിതമനുഭവിക്കുന്നവരുടെയും, ഒരു സഹായം ആവശ്യമുള്ളവരുടെയും വിഷയങ്ങള്‍ എത്രയും വേഗത്തില്‍ നമ്മുടെ സഹോദരങ്ങള്‍ക്കിടയില്‍ എത്തിക്കുക എന്നതാണ് എന്റെ ആശയം. അത് അപ്രകാരമുള്ളവര്‍ക്കു ഒരു ആശ്വാസവും സഹായകവും ആകണമെന്നതാണ് എന്റെ നിസ്വാര്‍ഥമായ ആഗ്രഹം. ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ ആഗ്രഹം സഫലീകരിക്കാന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ഥിക്കുന്നതും.
ആദ്യമായി മേല്‍ വിവരിച്ചതിലേക്കായി ഒരു പുതിയ ബ്ലോഗ് തുടങ്ങണം. ഒരു നല്ല അനുയോജ്യമായ തലക്കെട്ട് ആ ബ്ലോഗിനു വേണം. അതിനു വേണ്ടി മാര്‍ച്ച് 31നു മുന്‍പായി ഈ പോസ്റ്റിലെ കമെന്റിലൊ johnprasad@indiamail.com എന്ന ഇ-മെയില്‍ വിലാസത്തിലൊ ആര്‍ക്കുവേണമെങ്കിലും ഒരു തലക്കെട്ട് നിര്‍ദ്ദെശിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാം. തിരഞ്ഞെടുക്കുന്ന തലക്കെട്ടിലായിരിക്കും ഈ ബ്ലോഗ് പിന്നീട് അറിയപ്പെടുക.
നിങ്ങളുടെ സഹകരണവും സഹായവും ഈ വിഷയത്തില്‍ അപേക്ഷിക്കുന്നു.

പ്രകാശനും, ഇസ്മായിലും
പ്രിയരെ,
പ്രകാശനെക്കുറിച്ചാണ് എഴുതുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഞാന്‍ ആശുപത്രിയില്‍ പോയി പ്രകാശനെയും ഇസ്മായിലിനെയും കാണാറുണ്ടായിരുന്നു.പ്രത്യേക വിശേഷങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഒന്നും പോസ്റ്റ് ചെയ്തില്ല. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച കാണാന്‍ ചെന്നപ്പൊ ഇസ്മായിലിനെയും പ്രകാശനെയും ജനറല്‍ വാര്‍ഡിലേക്കു മാറ്റി. ഇസ്മായിലിന് ഇപ്പോള്‍ ആളെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്, അസുഖത്തിനു നല്ല വ്യത്യാസം കാണുന്നു. പക്ഷെ പ്രകാശന്റെ നില പഴയതിനേക്കാള്‍ കുറച്ചു മെച്ചപ്പെട്ടിട്ടുണ്ടെന്നെ പറയാന്‍ പറ്റൂ. കണ്ണു തുറന്നു നോക്കും. വെന്റിലേറ്ററില്‍ നിന്നും മാറ്റി, പക്ഷെ ഇപ്പോഴും ക്രുത്രിമ ശ്വസനം തന്നെ. നാട്ടിലേക്കു കോണ്ടുപോകാന്‍ താല്പര്യമുണ്ടെങ്കില്‍ കൊണ്ടുപോകാന്‍ സാധിക്കുമെന്നു ഡോക്ടര്‍ പറഞ്ഞു. എത്രയും പെട്ടന്നുതന്നെ അതിനുവേണ്ടി പ്രകാശന്റെ ബന്ധുക്കളുടെ അപേക്ഷയും, രേഖകളും ആവശ്യമാണ്. പലരും ഈ ബ്ലോഗിലൂടെ കഴിഞ്ഞ പോസ്റ്റു വായിച്ചു വിളിക്കുകയും പ്രതികരിക്കുകയും ചെയ്തു.നല്ലവരായ അവര്‍ ക്കെല്ലാവര്‍ക്കും നന്ദി.
അതിലുപരി, നമ്മുടെ പ്രാര്‍ഥന കേള്‍ക്കുന്ന ദൈവത്തിനു നന്ദി.

Subscribe to:
Posts (Atom)