പ്രിയരെ,
പ്രകാശനെക്കുറിച്ചാണ് എഴുതുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഞാന്‍ ആശുപത്രിയില്‍ പോയി പ്രകാശനെയും ഇസ്മായിലിനെയും കാണാറുണ്ടായിരുന്നു.പ്രത്യേക വിശേഷങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഒന്നും പോസ്റ്റ് ചെയ്തില്ല. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച കാണാന്‍ ചെന്നപ്പൊ ഇസ്മായിലിനെയും പ്രകാശനെയും ജനറല്‍ വാര്‍ഡിലേക്കു മാറ്റി. ഇസ്മായിലിന് ഇപ്പോള്‍ ആളെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്, അസുഖത്തിനു നല്ല വ്യത്യാസം കാണുന്നു. പക്ഷെ പ്രകാശന്റെ നില പഴയതിനേക്കാള്‍ കുറച്ചു മെച്ചപ്പെട്ടിട്ടുണ്ടെന്നെ പറയാന്‍ പറ്റൂ. കണ്ണു തുറന്നു നോക്കും. വെന്റിലേറ്ററില്‍ നിന്നും മാറ്റി, പക്ഷെ ഇപ്പോഴും ക്രുത്രിമ ശ്വസനം തന്നെ. നാട്ടിലേക്കു കോണ്ടുപോകാന്‍ താല്പര്യമുണ്ടെങ്കില്‍ കൊണ്ടുപോകാന്‍ സാധിക്കുമെന്നു ഡോക്ടര്‍ പറഞ്ഞു. എത്രയും പെട്ടന്നുതന്നെ അതിനുവേണ്ടി പ്രകാശന്റെ ബന്ധുക്കളുടെ അപേക്ഷയും, രേഖകളും ആവശ്യമാണ്. പലരും ഈ ബ്ലോഗിലൂടെ കഴിഞ്ഞ പോസ്റ്റു വായിച്ചു വിളിക്കുകയും പ്രതികരിക്കുകയും ചെയ്തു.നല്ലവരായ അവര്‍ ക്കെല്ലാവര്‍ക്കും നന്ദി.
അതിലുപരി, നമ്മുടെ പ്രാര്‍ഥന കേള്‍ക്കുന്ന ദൈവത്തിനു നന്ദി.
Subscribe to:
Post Comments (Atom)
No comments:
Post a Comment