Wednesday, August 6, 2008

അമ്മ

അമ്മയുണ്ടെങ്കില്‍ ഇന്നെന്നമ്മയുണ്ടെങ്കില്‍
എന്നോര്‍ത്തു തേങ്ങുന്നു എന്‍ മനമെന്നും
ഓര്‍ക്കുന്നു ഞാനമ്മയെ ഇന്നുമെപ്പോഴും
ഒന്നു കാണാന്‍ കഴിഞ്ഞെങ്കിലെന്നാശയോടെ...



അമ്മതന്‍ സ്നേഹം ആവോളം നുകരുവാന്‍
ലഭിച്ചില്ല ഭാഗ്യമെന്‍ ജീവിതത്തില്‍.......
നഷ്ട്മായമ്മയെ എന്‍ ചെറുപ്രായത്തില്‍
തെളിയുന്നാമുഖമെന്‍ കണ്‍ മുന്നിലെന്നും..



സ്നേഹം പഠിപ്പിച്ചതമ്മ, സ്നേഹവും കരുണയുമമ്മ
സ്നേഹനിധിയാണമ്മ, സ്നേഹമാണമ്മ
പകരമാകില്ല മറ്റൊരു സ്നേഹവും പാരില്‍,
അമ്മതന്‍ സ്നേഹം അറിഞ്ഞവര്‍ക്കു.....



അമ്മയെ കാണുവാന്‍ കൂട്ടുകാര്‍ പോകുന്നു
അമ്മയ്ക്കായ് വാങ്ങുവാന്‍ കൂട്ടുകാര്‍ ക്ഷണിക്കുന്നു...
അമ്മയില്ലാത്തൊരെന്‍ മനോവേദന,
ആരാല്‍ അകറ്റുവാന്‍ കഴിയുമീ ലോകത്തില്‍?




................എന്റെ അമ്മ മരിച്ചിട്ട് ഇന്നേയ്ക്ക് ഇരുപത്തിയാറു വര്‍ഷമാകുന്നു.

12 comments:

ajeeshmathew karukayil said...

അമ്മയല്ലാതൊരു ദൈവമുണ്ടോ ,നന്നായിരിക്കുന്നു ..

ഹരിശ്രീ said...

സുഹൃത്തേ,

നന്നായിരിയ്കുന്നു. താങ്കളുടെ വേദന മനസ്സിലാക്കുന്നു...

:(

പിതാമഹം said...

കൊള്ളാം മാഷെ..

ഓരോന്നില്ലാതെയാകുമ്പോള്‍ അതിന്‍റെ വില ഊഹിക്കാവുന്നത്നപ്പുറമാണ്..
നമുക്ക് എല്ലാവരേയും സ്നേഹിച്ചു കൊണ്ട് നഷ്ടസൗഭഗ്യങ്ങളെ തിരികെ വിളിക്കാം..

എന്തെന്നാല്‍ നാം അവരെ വീണ്ടും കാണുമല്ലോ....ആ ദിനമായി..

mmrwrites said...

പിന്നിട്ട 26 വര്‍ഷങ്ങള്‍ക്കും തരാന്‍ കഴിഞ്ഞില്ല..
മറ്റൊരു സ്നേഹവും പാരില്‍ ‍പകരമായ്,
അമ്മതന്‍ സ്നേഹം അറിഞ്ഞവര്‍ക്കു.....

നുണഞ്ഞു ഞാനുമേറെയാ സ്നേഹം ..
ഇപ്പോഴെനിക്കുമതോര്‍മ്മ മാത്രം..

കാട്ടുപൂച്ച said...

എന്തൊക്കെയോ എഴുതണമെന്നുണ്ട് പക്ഷെ ഹൃദയത്തില് ഉരുണ്ടുകൂടുന്ന ഓ൪മമകള്
എന്നെ വല്ലാതെ അശക്തനാക്കുന്നു. 32 വ൪ഷമായി അനുഗമിക്കുന്ന വിങ്ങലുകള് നീ൪ച്ചാലുകളായി പരിണമിക്കാതിരിക്കാന് വൃദാവിലൊരു ശ്രമം

അനില്‍@ബ്ലോഗ് // anil said...

പകരം വക്കാന്‍ വാക്കുകളില്ലല്ലൊ.

ശ്രീ said...

ശരിയാണു മാഷേ.
അമ്മയ്ക്കു പകരം നില്‍ക്കാന്‍ മറ്റൊന്നിനും ആകില്ല.

വരികള്‍ ഹൃദ്യം

Musthafa said...

എന്റെ ഉപ്പ മരിച്ചിട്ട് ഏകദേശം എന്റെ വയസ്സോളമായി. കണ്ട ഓര്‍മ്മയില്ല. എങ്കിലും പലപ്പോഴും ചിന്ദിച്ചിട്ടുണ്ട്, ഉപ്പ ഉണ്ടായിരുന്നെങ്കില്‍ എന്ന്. പ്രസാദിന്റെ വിഷമത്തില്‍ പങ്ക് ചേരുന്നു. താങ്കള്‍ തനിച്ചല്ല. തുല്യ ദുഖിതര്‍ ഇനിയുമുണ്ട് നമ്മളോടൊപ്പം.

സുല്‍ |Sul said...

അമ്മയാണമ്മ.
കവിത മനസ്സില്‍ തറക്കുന്നു.

Bobby Mathew said...

പ്രിയ ചേട്ടാ, മാത്തപ്പന്‍ ഇപ്പൊള്‍ അമ്മയുടെ സ്നേഹം കിട്ടി തുടങ്ങിയല്ലോ ഈ ബ്ലോഗ് വായിച്ചപ്പോള്‍ അവനെ ഞാന്‍ ഓര്ത്തു പോയി.ചെറിയ കൈകള്‍ കുപ്പിപിടിച്ചുകൊണ്ടുള്ള അവന്‍റെ പ്രാര്‍ത്ഥന ഫലം കണ്ടുവല്ലോ. അമ്മ വന്നല്ലോ ... നഷ്ടപെട്ട മുന്ന് കൊല്ലം അവന്‍ മറന്നു പോയി. മാത്തപ്പന്‍ ഇന്നു ഹാപ്പിയ....ബ്ലോഗിന് നന്നി.

ഫസല്‍ ബിനാലി.. said...

അമ്മയുടെ നന്മയെക്കുറിച്ചെഴുതാന്‍
പരാജയപ്പെടുന്നവരേറെ....
അവരോക്കെയും അമ്മമടിയില്‍
തല ചായ്ച്ചുറങ്ങുകയാണ്..
കണ്ണിന്‍റെ കാഴ്ച്ച പോയ് മറയുവോളം
കാഴ്ച്ചയുടെ കുളിരോര്‍ക്കുമെങ്ങനെ....

Unknown said...

അമീഞ്ഞ പാലിന്റേ മാധുര്യം നുണഞ്ഞവര്‍
‍ക്കാകുമൊ മറക്കാന്‍ അമ്മയെ ഈ പാരില്‍