അമ്മയുണ്ടെങ്കില്‍ ഇന്നെന്നമ്മയുണ്ടെങ്കില്‍
എന്നോര്‍ത്തു തേങ്ങുന്നു എന്‍ മനമെന്നും
ഓര്‍ക്കുന്നു ഞാനമ്മയെ ഇന്നുമെപ്പോഴും
ഒന്നു കാണാന്‍ കഴിഞ്ഞെങ്കിലെന്നാശയോടെ...
അമ്മതന്‍ സ്നേഹം ആവോളം നുകരുവാന്‍
ലഭിച്ചില്ല ഭാഗ്യമെന്‍ ജീവിതത്തില്‍.......
നഷ്ട്മായമ്മയെ എന്‍ ചെറുപ്രായത്തില്‍
തെളിയുന്നാമുഖമെന്‍ കണ്‍ മുന്നിലെന്നും..
സ്നേഹം പഠിപ്പിച്ചതമ്മ, സ്നേഹവും കരുണയുമമ്മ
സ്നേഹനിധിയാണമ്മ, സ്നേഹമാണമ്മ
പകരമാകില്ല മറ്റൊരു സ്നേഹവും പാരില്‍,
അമ്മതന്‍ സ്നേഹം അറിഞ്ഞവര്‍ക്കു.....
അമ്മയെ കാണുവാന്‍ കൂട്ടുകാര്‍ പോകുന്നു
അമ്മയ്ക്കായ് വാങ്ങുവാന്‍ കൂട്ടുകാര്‍ ക്ഷണിക്കുന്നു...
അമ്മയില്ലാത്തൊരെന്‍ മനോവേദന,
ആരാല്‍ അകറ്റുവാന്‍ കഴിയുമീ ലോകത്തില്‍?
................എന്റെ അമ്മ മരിച്ചിട്ട് ഇന്നേയ്ക്ക് ഇരുപത്തിയാറു വര്‍ഷമാകുന്നു.
Wednesday, August 6, 2008
Tuesday, July 1, 2008
നാളെ
ഇന്നലെ ഞാന്‍ കേട്ടു നാളെ ....നാളെ..
ഇന്നും ഞാന്‍ കേള്‍ക്കുന്നു നാളെ... നാളെ...
എന്നും ഞാന്‍ കേള്‍ക്കുന്നു നാളെ.... നാളെ..
എന്നു ഞാന്‍ കാണും ആ നാളെ ... നാളെ......??
മുതലാളി പറയുന്നു നാളെ.... നാളെ
തൊഴിലാളി പറയുന്നു നാളെ.... നാളെ
കൂട്ടുകാര്‍ പറയുന്നു നാളെ...നാളെ
എല്ലാരും പറയുന്നു നാളെ...നാളെ..,
നാളെ നാളെ എന്നോര്‍ത്ത് തകരുന്നു എന്‍ ജീവിതം
ഇന്നുഞാനറിയുന്നു, ഇന്നാണെന്റെ ആ നാളെ....നാളെ....!!!!!
വയനാടന്‍...

Saturday, June 21, 2008
പ്രകാശന്റെ മരണം
പ്രിയമുള്ളവരെ,
കഴിഞ്ഞ ആഴ്ചയിലാണ് ഞാന്‍ വിവരം അറിഞ്ഞത്. നമ്മുടെ പ്രകാശന്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടാകാതെ ഈ ലോകത്തില്‍ നിന്നും പോയി.
പ്രകാശന് നിത്യശാന്തി നേരുന്നതോടൊപ്പം പ്രകാശനെ സ്നേഹിച്ചവരോടും, ഓര്‍ത്തു പ്രാര്‍ഥിച്ചവരോടുമുള്ള നന്ദി അറിയിക്കുന്നു.
വയനാടന്‍

Saturday, May 31, 2008
പ്രകാശന്‍
പ്രിയ ബൂലോഗം സുഹ്രുത്തുക്കളെ,
ഞാന്‍ എഴുതാറുള്ള പ്രകാശനെക്കുറിച്ചാണ് ഇന്നും എഴുതുന്നത്.കഴിഞ്ഞ ആഴ്ച പ്രകാശനെ നാട്ടിലേയ്ക്കു കൊണ്ടുപോയി,അതേ അവസ്ഥയില്‍ തന്നെ..പിന്നെ ഇസ്മായിലിന്റെ കാര്യം, ഒരു അത്ഭുതം തന്നെ എന്നേ പറയാന്‍ പറ്റൂ.സംസാരിക്കും.ആളെ തിരിച്ചറിയും.സുഖം പ്രാപിച്ചുവരുന്നു...... ഞാന്‍ ഒരു ചെറിയ അവധിയിലായിരുന്നു.അതാണ് എഴുതാന്‍ വൈകിയത്. ക്ഷമിക്കുമല്ലൊ!!!!!!!!!!!!!!!!!!!!!!!!!!

Monday, April 7, 2008
“ പ്രവാസി ഗൈഡ് “
പ്രിയ ബൂലോഗം സുഹ്രുത്തുക്കളെ!,
ഞാന്‍ മാര്‍ച്ച് 15നു പ്രസിദ്ധീകരിച്ച “തലക്കെട്ട് ആവശ്യമുണ്ട്" എന്ന പോസ്റ്റ് വായിക്കുകയും പ്രതികരിക്കുകയും ചെയ്ത എല്ലവരോടും നന്ദി അറിയിക്കുന്നു. പ്രതികരണങ്ങള്‍ ചിലത് മനസ്സിനെ വേദനിപ്പിച്ചെങ്കിലും എല്ലാം ഈ പ്രവര്‍ത്തനത്തിനു ഉത്തേജനം തരുന്നവയാകയാല്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. നിസ്വാര്‍ഥ സേവനം എന്നതിലുപരി ഒന്നും ഞാന്‍ ഇതില്‍നിന്നും പ്രതീക്ഷിക്കുന്നില്ല എന്ന്‍ ഒന്നുകൂടി വിനീതമായി ഓര്‍മ്മിപ്പിക്കട്ടെ.ലഭിച്ച തലക്കെട്ടുകളില്‍ “ഒരു ദേശാഭിമാനി“ അയച്ചുതന്ന തലക്കെട്ടും ഉപദേശങ്ങളും ഉള്‍ ക്കൊണ്ട്
“ പ്രവാസി ഗൈഡ് " എന്ന തലക്കെട്ടില്‍ പുതിയ ബ്ലോഗ് ഈ മാസം തന്നെ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചവിവരം സന്തോഷത്തോടെ അറിയിക്കട്ടെ..!
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അയച്ചു സഹകരിച്ച എല്ലവരോടും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു. ദേശാഭിമാനിക്ക് പ്രത്യേകം നന്ദി....
വീണ്ടും സഹകരണവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട്.....

Tuesday, March 18, 2008
സമയമായ്......!!!!
ജീവിച്ചു കൊതി തീര്‍ന്നില്ലെനിക്ക്
മരിക്കുവാന്‍ തെല്ലുമിഷ്ടമില്ലെനിക്ക്
പലപ്പോഴുമെന്മനമെന്നോട് മന്ത്രിക്കും
എന്തിനീ ജീവിതം ഈ ദുഷ്ടലോകത്തില്‍..!!
കരുണ എവിടെ? സ്നേഹമെവിടെ?
കരുതല്‍ എവിടെ?വിശ്വാസമെവിടെ?
കളഞ്ഞുപോയില്ലെ ഇവയെല്ലാം നമ്മള്‍
കരുതീടേണ്ടതെന്നോര്‍ത്തീടാതെ....!!
എന്നിലേക്കൊന്നഴ്ന്നിറങ്ങിയിന്നു ഞാന്‍
കണ്ടുഞാന്‍ എന്നിലിപ്പോഴുമിവയെല്ലാം...!!!
ഓര്‍ത്തുഞാന്‍ വിലപിച്ചു ഖേദമോടെ....
വെറുതെ പഴിച്ചു ഞാന്‍ ഈ നല്ല ലോകത്തെ...!!
ആശ്വാസമാകട്ടെ നിന്‍ സ്നേഹമെന്നും
സംതുപ്തമാകട്ടെ നിന്‍ ചിത്തമെന്നും
ഇപ്പോഴെന്മനമെന്നോട് ചൊല്ലുന്നു....
വേണമീ ജിവിതം ഈ നല്ല ലോകത്തില്‍
ഉണരുക മടികൂടാതെ ...സമയമായ്....!!!!
മരിക്കുവാന്‍ തെല്ലുമിഷ്ടമില്ലെനിക്ക്
പലപ്പോഴുമെന്മനമെന്നോട് മന്ത്രിക്കും
എന്തിനീ ജീവിതം ഈ ദുഷ്ടലോകത്തില്‍..!!
കരുണ എവിടെ? സ്നേഹമെവിടെ?
കരുതല്‍ എവിടെ?വിശ്വാസമെവിടെ?
കളഞ്ഞുപോയില്ലെ ഇവയെല്ലാം നമ്മള്‍
കരുതീടേണ്ടതെന്നോര്‍ത്തീടാതെ....!!
എന്നിലേക്കൊന്നഴ്ന്നിറങ്ങിയിന്നു ഞാന്‍
കണ്ടുഞാന്‍ എന്നിലിപ്പോഴുമിവയെല്ലാം...!!!
ഓര്‍ത്തുഞാന്‍ വിലപിച്ചു ഖേദമോടെ....
വെറുതെ പഴിച്ചു ഞാന്‍ ഈ നല്ല ലോകത്തെ...!!
ആശ്വാസമാകട്ടെ നിന്‍ സ്നേഹമെന്നും
സംതുപ്തമാകട്ടെ നിന്‍ ചിത്തമെന്നും
ഇപ്പോഴെന്മനമെന്നോട് ചൊല്ലുന്നു....
വേണമീ ജിവിതം ഈ നല്ല ലോകത്തില്‍
ഉണരുക മടികൂടാതെ ...സമയമായ്....!!!!
Wednesday, March 12, 2008
തലക്കെട്ട് ആവശ്യമുണ്ട്....!!
പ്രിയബൂലോഗം സുഹ്രുത്തുക്കളെ,
വളരെ നാളുകള്‍ക്കു മുന്‍പ് ഒരു പ്രവാസിയായ എന്റെ മനസ്സില്‍ ഒരു ആശയം ഉടലെടുത്തു. അതിപ്പോള്‍ ഒരു ആഗ്രഹമായി വളര്‍ന്നു കഴിഞ്ഞു. ഇനിയും എനിക്കതു വച്ചുതാമസിപ്പിക്കാന്‍ സാധിക്കുന്നില്ല. ദയവായി നല്ലവരായ ബൂലോഗം സുഹ്രുത്തുക്കളുടെ സഹകരണവും സഹായവും ഈ വിഷയത്തില്‍ അപേക്ഷിക്കുന്നു.
ഒരു ജോലി തേടി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കുവേണ്ടി കേരളത്തില്‍ നിന്നും ഇവിടെ/ഗള്‍ഫ് എന്ന സ്വപ്നഭൂമിയില്‍ വന്ന് വ്യത്യസ്ത കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളായ അനേകര്‍ എന്റെ ചുറ്റുപാടിലും എന്റെ അറിവിലുമുണ്ട്. അവരില്‍ പലരുടെയും അനുഭവങ്ങള്‍ അരാലും പുറത്തറിയപ്പെടാതെ വീണ്ടും നമ്മുടെ സഹോദരങ്ങള്‍ ചതിയിലകപ്പെട്ടു വീണ്ടും ഇവിടെ ദിനമ്പ്രതി എത്തുന്നു.
അവര്‍ക്കെല്ലാം ആശ്വാസമായി അനേകം സംഘടനകളും ഉണ്ടെന്നുള്ളകാര്യം വിസ്മരിക്കാതെതന്നെ, ഒരു പുതിയ ഇലക്ട്രോണിക് മാധ്യമമായ ബ്ലോഗിങ്ങിലൂടെ ഇപ്രകാരം ദുരിതമനുഭവിക്കുന്നവരുടെയും, ഒരു സഹായം ആവശ്യമുള്ളവരുടെയും വിഷയങ്ങള്‍ എത്രയും വേഗത്തില്‍ നമ്മുടെ സഹോദരങ്ങള്‍ക്കിടയില്‍ എത്തിക്കുക എന്നതാണ് എന്റെ ആശയം. അത് അപ്രകാരമുള്ളവര്‍ക്കു ഒരു ആശ്വാസവും സഹായകവും ആകണമെന്നതാണ് എന്റെ നിസ്വാര്‍ഥമായ ആഗ്രഹം. ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ ആഗ്രഹം സഫലീകരിക്കാന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ഥിക്കുന്നതും.
ആദ്യമായി മേല്‍ വിവരിച്ചതിലേക്കായി ഒരു പുതിയ ബ്ലോഗ് തുടങ്ങണം. ഒരു നല്ല അനുയോജ്യമായ തലക്കെട്ട് ആ ബ്ലോഗിനു വേണം. അതിനു വേണ്ടി മാര്‍ച്ച് 31നു മുന്‍പായി ഈ പോസ്റ്റിലെ കമെന്റിലൊ johnprasad@indiamail.com എന്ന ഇ-മെയില്‍ വിലാസത്തിലൊ ആര്‍ക്കുവേണമെങ്കിലും ഒരു തലക്കെട്ട് നിര്‍ദ്ദെശിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാം. തിരഞ്ഞെടുക്കുന്ന തലക്കെട്ടിലായിരിക്കും ഈ ബ്ലോഗ് പിന്നീട് അറിയപ്പെടുക.
നിങ്ങളുടെ സഹകരണവും സഹായവും ഈ വിഷയത്തില്‍ അപേക്ഷിക്കുന്നു.

Subscribe to:
Posts (Atom)