Monday, February 11, 2008

കബനിയും.......ഞാനും

എനിക്ക് 13 വയസ്സുള്ളപ്പോഴാണ് ഞാന്‍ കബനിയുമായി കൂടുതല്‍ അടുത്തത്. എന്റെ ഹൈസ്ക്കൂള്‍ പഠനകാലത്ത് ഒഴിവു സമയങ്ങള്‍ കബനിയോടൊത്ത് ചിലവഴിക്കുക എനിക്കെന്നും പ്രിയമുള്ളതായിരുന്നു, കാരണം അവള്‍ ഒഴുകിയിരുന്നത് ഞാന്‍പഠിച്ച സ്കൂളിന്റെ സമീപത്തുകുടിയാണ്. അവളുടെ വിവിധങ്ങളായ ഭാവങ്ങള്‍ക്കു അവാച്ച്യമായ ഭംഗിയായിരുന്നു. യുവാവായതിനുശേഷവും ഞങ്ങളുടെ ബന്ധം തുടര്‍ന്നു..അവള്‍ കടന്നുപോകാറുള്ള വഴികളില്‍ പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടി.അവളെന്റെ പ്രണയിനിയായി........


കാലം ഞങ്ങളുടെ ഗതികള്‍ക്കു മാറ്റങ്ങള്‍ വരുത്തി, ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു ഞങ്ങളുടെ ഈ വേര്‍പാട്. പക്ഷേ, അഹങ്കാരവും, മദ്യപാനവും അവളില്‍ നിന്നും-എല്ലാവരില്‍നിന്നും-എന്നെ അകറ്റി. സ്നേഹത്തിന്റെ, ഗ്രുഹാതുരത്വത്തിന്റെ, സ്വാതന്ദ്ര്യത്തിന്റെ, പണത്തിന്റെ വിലയറിയാന്‍ ദൈവം നിശ്ചയിച്ചത് 13 വര്‍ഷത്തെ പ്രവാസജീവിതമാണ്....!!!. അറിയില്ല ഇനിയും എത്രനാളിവിടെയെന്ന്.........!!!!!!


പക്ഷെ, ഇവിടെ ഈ കടല്‍ക്കരയില്‍ അവളുടെ സാന്നിധ്യം ഉണ്ടെന്നു പലപ്പോഴും ഞാനറിയുന്നു..കാരണം, അവളുടെ ഒരംശമെങ്കിലും ഈ കടലിന്‍ കരയില്‍ എന്നെ തിരഞ്ഞു വരാതിരിക്കുമൊ?ഞങ്ങളുടെ പ്രണയം അത്ര ഗാഡമായിരുന്നല്ലോ!!.പരസ്പരം കാണുവാനുള്ള അവളുടെ ആഗ്രഹം എനിക്കനുഭവേദ്യമാകുന്നു. അവളെക്കുറിച്ചുള്ള ഓര്‍മ്മ ഇതെഴുതുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിയിക്കുന്നുണ്ടെങ്കിലും, താമസിയാതെ ഒരുമിക്കാമെന്ന പ്രത്യാശ എന്റെ ഇവിടുത്തെ ജിവിതം സന്തോഷഭരിതമാക്കുന്നു.


ഈ വര്‍ഷം ഞങ്ങള്‍ കുറച്ചു ദിവസത്തേയ്ക്ക് ഒരുമിക്കുകയാണ്.....
അവളുടെ സാമീപ്യം അനുഭവിക്കാന്‍......
അനുഭവങ്ങള്‍ പങ്കുവെക്കാന്‍..........
അവളുടെ വിവിധ ഭാവങ്ങള്‍ കാണുവാന്‍.....


തുള്ളിത്തുള്ളി ഒഴുകുന്ന അവളുടെ പൊട്ടിച്ചിരി എന്റെ കാതുകളില്‍ ഞാന്‍ കേള്‍ക്കുന്നു..!!!

7 comments:

ശ്രീ said...

അപ്പോ നാട്ടിലേയ്ക്ക് ഉടനേ ഒരു വരവുണ്ട്, അല്ലേ?
നല്ലത്.
:)

Sharu (Ansha Muneer) said...

അവധിക്കാലം വന്നെത്തുന്നു.... നന്നായി..ഭാവുകങ്ങള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നനുത്ത ഓര്‍മ്മകള്‍ മനസ്സിനു കുളിരേകും..

Unknown said...

Snehikkunnathokke kollam,
neenthal ariyamo ?
all the best.
babu,mundakkayam

വയനാടന്‍ said...

കമന്റുകള്‍ അയച്ച എല്ലാര്‍ക്കും നന്ദി,
ശ്രീ, വരുന്നുണ്ട്, നേരില്‍ കാണണമെന്നുമുണ്ട്..
ഷാരൂ...ശരിയാണ്.....നന്ദി.
വഴിപോക്കാ..ഓര്‍മ്മകള്‍....നാട്ടിലെത്താന്‍ തിടുക്കപ്പെടുത്തുന്നു..
പ്രകാശാ, സ്വപ്നത്തില്‍ നീന്താനെ അറിയൂ....നന്ദി.....

അനു said...

നൊസ്റ്റാള്‍ജിയകള്‍ക്ക് അവസാനം.. സ്വന്തം നാട്ടില്‍.. ഭാവുകങ്ങള്‍...

Bobby Mathew said...

ഒരുവട്ടംകൂടിയാ പുഴയുടെ തീരത്ത് ... ഒരു വയനാടന്‍ മോഹം !!