Tuesday, February 19, 2008

വിശക്കുന്നവര്‍ക്കായി ഒരു സഹായം.

ഇംഗ്ലിഷ് പഠിക്കാം ഒപ്പം ലോകത്തിലെ ദാരിദ്ര്യം ഇല്ലാതെയാക്കാം.
നിങ്ങളുടെ ബ്രൊസറില്‍ www.freerice.com എന്നു ക്ലിക്ക് ചെയ്യുക.അല്ലെങ്കില്‍ ഇവിടെ നിങ്ങളുടെ മുന്‍പിലുള്ള വെബ് സൈറ്റില്‍ ഒരു ഇംഗ്ലിഷ് വാക്കും അതിന്റെ നാല് അര്‍ത്ഥങ്ങളും കാണാം. അതില്‍ നിന്നും ശരിയായ അര്‍ത്ഥം കണ്ടുപിടിച്ച് അതില്‍ ക്ലിക്ക് ചെയ്യുക. അര്‍ത്ഥം ശരിയാണെങ്കില്‍ നിങ്ങള്‍ 20 മണി അരി ദാരിദ്ര്യ നിര്‍മ്മര്‍ജനത്തിനായി നേടിയെടുത്തു. ഇനി ഉത്തരം തെറ്റാണെങ്കില്‍ നിങ്ങള്‍ക്കു നഷ്ടപ്പെടാനൊന്നുമില്ല. എളുപ്പമുള്ള മറ്റൊരു വാക്കു പകരം തരികയും തെറ്റിയ വാക്കിന്റെ ശരിയായ അര്‍ത്ഥം രേഖപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ എത്ര സമയം വേണമെങ്കിലും കളിക്കുകയും അരി സംഭാവന ചെയ്യുകയും ചെയ്യാം. ഈ വിനോദത്തിലൂടെ നിങ്ങള്‍ ആനന്ദിക്കുകയും വിക്ഞാനം വര്‍ദ്ധിക്കുകയും അതിലുപരി ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി സഹകരിക്കുകയും ചെയ്യാം.
ഒരു സാധാരണ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ സ്വന്തം മകന്റെ SAT പഠനത്തിനായി തുടങ്ങിവച്ച ഈ സൈറ്റ് വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ വലിയ പാണ്ഡ്യത്യമുള്ളവര്‍ വരെ ഈ ഗയിം കളിക്കുന്നു എന്നതാണ് വസ്തുത.
ലോകദാരിദ്ര്യത്തെക്കുറിച്ചുള്ള poverty.com എന്ന വെബ് സൈറ്റിന്റെ സഹോദര സൈറ്റാണ് freerice.com എന്നത്. ഈ സൈറ്റിനു രണ്ട് ഉദ്ദേശമാണുള്ളത്.


ഒന്ന്: എല്ലാവര്‍ക്കും ഇംഗ്ലീഷ് പദസ്വാധീനം സ്വജന്യമായി നല്‍കുക.

രണ്ട്: പവപ്പെട്ടവര്‍ക്കു സ്വജന്യമായി അരി നല്‍കി ആഗോളദാരിദ്ര്യം അകറ്റാന്‍ സഹായിക്കുക.

ഈ സൈറ്റില്‍ പരസ്യം ചെയ്യുന്ന സ്പോണ്‍സര്‍മാരാണ് ഇതിനു സഹായിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഈ സൈറ്റില്‍തന്നെ ലഭ്യമാണ്.


ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 25,000 ആള്‍ക്കാര്‍ വിശപ്പുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍കൊണ്ടും ദിവസവും മരിക്കുന്നു. അതായതു ഓരോ മുന്നര സെക്കന്റിലും ഒരു മനുഷ്യജീവി. ഇതില്‍ അധികവും കുട്ടികള്‍.
ഇംഗ്ലിഷ് വൊക്കബുലറി വര്‍ധിപ്പിക്കുന്നതു കൊണ്ട് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാന്‍ സാധിക്കും. നിങ്ങളില്‍ത്തന്നെയുള്ള ഒരു വലിയ സമ്പാദ്യമാണിത്. എന്നാല്‍ അതിനെക്കാള്‍ എത്ര മഹത്തരമായ കാരുണ്യ പ്രവ്രുത്തിയാണ് നിങ്ങള്‍ ഈ നേടിക്കൊടുക്കുന്ന അരി പാവങ്ങളിലുണ്ടാകുന്ന വ്യതിയാനം. ലോകത്തിലെവിടെയോ നിങ്ങള്‍ നല്‍കിയ അരികൊണ്ട് ജീവിക്കുന്ന ഒരു പാവം ഒളിഞ്ഞിരിപ്പുണ്ടെന്നോര്‍ക്കുക.
ഈ പ്രോഗ്രാം 2007ലാണ് തുടങ്ങിയത്. ആദ്യത്തെ 3മാസം കൊണ്ട് 12ബില്യണ്‍ അരി സ്വരുക്കൂട്ടിക്കഴിഞ്ഞു. ദാനമായി ലഭിക്കുന്ന അരി വിതരണം ചെയ്യുന്നത് world food program(WFP) ആണ്.
നിങ്ങള്‍ കളി നിര്‍ത്തുമ്പോള്‍ താഴെ സ്ക്രീനില്‍ നിങ്ങള്‍ കളിച്ചു നേടിയ അരിയുടെ കണക്കും അതിന്റെ സ്പോണ്‍സര്‍ ആരാണെന്നും എഴുതി കാണിക്കും.അത്രയും ധാന്യമണി നിങ്ങള്‍ പാവങ്ങളുടെ വിശപ്പടക്കുന്നതിനായി നേടിക്കഴിഞ്ഞു.യാതൊരു മുടക്കുമില്ലാതെ. ഒരു ആത്മ സംത്രുപ്തി തോന്നുന്നില്ലെ?...


കടപ്പാട്: ജോസ് മാളിയേക്കല്‍,ഫിലദല്‍ഫിയ

5 comments:

ശ്രീ said...

ഇതു വായിച്ചപ്പോള്‍ തന്നെ എന്തെന്നില്ലാത്ത ഒരു സംതൃപ്തി.

കൊള്ളാം മാഷേ. നല്ല സംരംഭം. ഇതു പോസ്റ്റാക്കിയതു നന്നായി.
:)

ശ്രീ said...

ഇതു വായിച്ചപ്പോള്‍ തന്നെ എന്തെന്നില്ലാത്ത ഒരു സംതൃപ്തി.

കൊള്ളാം മാഷേ. നല്ല സംരംഭം. ഇതു പോസ്റ്റാക്കിയതു നന്നായി.
:)

ഒരു “ദേശാഭിമാനി” said...

ശ്രി. ശ്രി പറഞ്ഞപോലെ ഒരു സംതൃപ്തി. എന്റെ വേണ്ടപ്പെട്ട എല്ലാവര്‍ക്കും ഈ ലിങ്കു ഇമെയില്‍ ചെയ്തു. അവ്ര്ക്കു വെറുതെ കിട്ടുന്ന സമയം ലിങ്കു ഓപ്പണ്‍ ചെയ്തു വച്ചിരുന്നാല്‍ “കളിച്ചു സമയവും കളയാം” ഒരു ഉപകാരവും ആവട്ടെ!

:)

Anonymous said...

friend, good...keep it up.......

മഞ്ജു കല്യാണി said...

നന്ദി മാഷേ ഇങ്ങനെ ഒരു സൈറ്റ് പരിചയപ്പെടുത്തി തന്നതിനു.