Wednesday, March 12, 2008

തലക്കെട്ട് ആവശ്യമുണ്ട്....!!

പ്രിയബൂലോഗം സുഹ്രുത്തുക്കളെ,
വളരെ നാളുകള്‍ക്കു മുന്‍പ് ഒരു പ്രവാസിയായ എന്റെ മനസ്സില്‍ ഒരു ആശയം ഉടലെടുത്തു. അതിപ്പോള്‍ ഒരു ആഗ്രഹമായി വളര്‍ന്നു കഴിഞ്ഞു. ഇനിയും എനിക്കതു വച്ചുതാമസിപ്പിക്കാന്‍ സാധിക്കുന്നില്ല. ദയവായി നല്ലവരായ ബൂലോഗം സുഹ്രുത്തുക്കളുടെ സഹകരണവും സഹായവും ഈ വിഷയത്തില്‍ അപേക്ഷിക്കുന്നു.


ഒരു ജോലി തേടി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കുവേണ്ടി കേരളത്തില്‍ നിന്നും ഇവിടെ/ഗള്‍ഫ് എന്ന സ്വപ്നഭൂമിയില്‍ വന്ന് വ്യത്യസ്ത കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളായ അനേകര്‍ എന്റെ ചുറ്റുപാടിലും എന്റെ അറിവിലുമുണ്ട്. അവരില്‍ പലരുടെയും അനുഭവങ്ങള്‍ അരാലും പുറത്തറിയപ്പെടാതെ വീണ്ടും നമ്മുടെ സഹോദരങ്ങള്‍ ചതിയിലകപ്പെട്ടു വീണ്ടും ഇവിടെ ദിനമ്പ്രതി എത്തുന്നു.


അവര്‍ക്കെല്ലാം ആശ്വാസമായി അനേകം സംഘടനകളും ഉണ്ടെന്നുള്ളകാര്യം വിസ്മരിക്കാതെതന്നെ, ഒരു പുതിയ ഇലക്ട്രോണിക് മാധ്യമമായ ബ്ലോഗിങ്ങിലൂടെ ഇപ്രകാരം ദുരിതമനുഭവിക്കുന്നവരുടെയും, ഒരു സഹായം ആവശ്യമുള്ളവരുടെയും വിഷയങ്ങള്‍ എത്രയും വേഗത്തില്‍ നമ്മുടെ സഹോദരങ്ങള്‍ക്കിടയില്‍ എത്തിക്കുക എന്നതാണ് എന്റെ ആശയം. അത് അപ്രകാരമുള്ളവര്‍ക്കു ഒരു ആശ്വാസവും സഹായകവും ആകണമെന്നതാണ് എന്റെ നിസ്വാര്‍ഥമായ ആഗ്രഹം. ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ ആഗ്രഹം സഫലീകരിക്കാന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ഥിക്കുന്നതും.


ആദ്യമായി മേല്‍ വിവരിച്ചതിലേക്കായി ഒരു പുതിയ ബ്ലോഗ് തുടങ്ങണം. ഒരു നല്ല അനുയോജ്യമായ തലക്കെട്ട് ആ ബ്ലോഗിനു വേണം. അതിനു വേണ്ടി മാര്‍ച്ച് 31നു മുന്‍പായി ഈ പോസ്റ്റിലെ കമെന്റിലൊ johnprasad@indiamail.com എന്ന ഇ-മെയില്‍ വിലാസത്തിലൊ ആര്‍ക്കുവേണമെങ്കിലും ഒരു തലക്കെട്ട് നിര്‍ദ്ദെശിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാം. തിരഞ്ഞെടുക്കുന്ന തലക്കെട്ടിലായിരിക്കും ഈ ബ്ലോഗ് പിന്നീട് അറിയപ്പെടുക.
നിങ്ങളുടെ സഹകരണവും സഹായവും ഈ വിഷയത്തില്‍ അപേക്ഷിക്കുന്നു.

33 comments:

വയനാടന്‍ said...

മാര്‍ച്ച് 31നു മുന്‍പായി ഈ പോസ്റ്റിലെ കമെന്റിലൊ johnprasad@indiamail.com എന്ന ഇ-മെയില്‍ വിലാസത്തിലൊ ആര്‍ക്കുവേണമെങ്കിലും ഒരു തലക്കെട്ട് നിര്‍ദ്ദെശിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാം. തിരഞ്ഞെടുക്കുന്ന തലക്കെട്ടിലായിരിക്കും ഈ ബ്ലോഗ് പിന്നീട് അറിയപ്പെടുക.
നിങ്ങളുടെ സഹകരണവും സഹായവും ഈ വിഷയത്തില്‍ അപേക്ഷിക്കുന്നു.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

Great Idea..
keep on..............

ശ്രീ said...

നല്ല ആശയം തന്നെയാണ് മാഷേ...
നമ്മുടെ കുറുമാന്‍‌ജിയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച ബൂലോക കാരുണ്യം എന്ന ബ്ലോഗ് ഇത്തരത്തിലുള്ളതാണ്.
എന്തായാലും പറ്റിയ പേര്‍ ആലോചിയ്ക്കട്ടെ. മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങളും കമന്റുകളായി വരട്ടെ

കാപ്പിലാന്‍ said...

good idea achaya

ഫസല്‍ ബിനാലി.. said...

Aashamsakal...

ഭൂമിപുത്രി said...

ഈ സരംഭത്തിന്‍ എല്ലാ നന്മകളും ഉണ്ടാകട്ടെ.
പേരു ആലോചിച്ചുനോക്കാം.

ഹരിശ്രീ said...

വളരെ നല്ല ആശയം....

എല്ലാ ഭാവുകങ്ങളും നേരുന്നു....

സ്നേഹപൂര്‍വ്വം...

ഹരിശ്രീ....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍...

പേര് ആലോചിച്ചു നോക്കട്ടെ ട്ടോ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആശംസകള്‍...

ഉറുമ്പ്‌ /ANT said...

:)എല്ലാ ഭാവുകങ്ങളും നേരുന്നു

മൂര്‍ത്തി said...

ബൂലോക കാരുണ്യവുമായിക്കൂടി ഒന്ന് ബന്ധപ്പെട്ട് നോക്കിയോ?

swantham!!! said...

"അക്കരെപച്ച"


ellavidha aashamsakalum nerunnu . ennu swantham!!!

swa.lekh@gmail.com

സുബൈര്‍കുരുവമ്പലം said...

എല്ലാവരും ആലോചനയിലാണ്.
ആര്ക്കും ഉതരം കിട്ടിയില്ലേ....വയനാടാ........

തങ്കളുടെ ഈ ഉധ്യമത്തിന്. ഈ പ്രവാസിയുടെ.
അഭിനന്ദനം ......ഞാന്‍ ഒരു പേര്.പറയട്ടെ.....?
( മണലാരുണ്ണ്യം ) ( പ്രവാസ നൊമ്പരം )

ഗീത said...

വയനാടന്റെ ഈ നല്ല മനസ്ഥിതി വളരെ സ്തുത്യര്‍ഹം.....

കാട്ടുപൂച്ച said...

ആശംസകള്

വയനാടന് തമ്പാനെ നമ്പാമോ

ക്ഷമിക്കണം തലക്കെട്ട് നിർദ്ദേശിച്ചതാ

വേണു venu said...

ആദ്യം ആശംസകള്‍ നേരുന്നു.
ഇനി കാര്യ്ത്തിലേയ്ക്കു്,
എന്‍റെ സുഹൃത്തേ ഒരു ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങാനാഗ്രഹിക്കുന്ന മനുഷ്യ സ്നേഹിയായ നിങ്ങള്‍ക്കു് അതൊരു ബ്ലോഗിലവതരിപ്പിക്കാന്‍ ഒരു പേരിനു പോലും അന്യരുടെ ആശ്രയം വേണമെങ്കില്‍ നിങ്ങള്‍ക്കു് ഇനിയുള്ള ആശ്രയങ്ങള്‍ എങ്ങനെ കൈകാര്യ്മ് ചെയ്യാനൊക്കും.
ദയവായി പേരും പദവിയും നോക്കിയല്ല ഇമ്മാതിരിയുള്ള സംഗതികള്‍ ആസൂത്രണം ചെയ്യുന്നതു്. അവിടെ ഒരു പേരും ആവശ്യമീല്ല സുഹൃത്തേ.
തെറ്റിദ്ധരിക്കരുതു്.
Please go ahead with out any cheap advertisements.
വലതു കൈ ചെയ്യുന്നതു് ഇടതു കൈ അറിയാതിരിക്കട്ടെ.!

ഹരിയണ്ണന്‍@Hariyannan said...

നല്ല ശ്രമം...എന്നാല്‍ അതിനിങ്ങനെ ഒരു പ്രകടനപത്രികയൊക്കെ വേണോ?!
വേണുപറഞ്ഞകാര്യങ്ങള്‍ക്കടിയില്‍ എന്റെ ഒപ്പും ചാര്‍ത്തുന്നു!
എങ്കിലും ഇപ്പോഴത്തെ ബ്ലോഗിന്റെ രൂപവും ഭാവവും കണ്ട് ഞാന്‍ താങ്കളുടെ സദുദ്യമത്തെവിലയിരുത്തുന്നില്ല.എല്ലാം നല്ല നിലയിലാകട്ടെ എന്ന് ആശംസിക്കുന്നു.
ശ്രീ ഇട്ട ബൂലോകകാരുണ്യത്തിന്റെ വരാന്തയിലും നോക്കുക!ചിലതൊക്കെ അവിടുന്നും പഠിക്കാം!!

ചില തലക്കെട്ട് നിര്‍ദ്ദേശങ്ങള്‍!

1.തണല്‍
2.മനമറിഞ്ഞ്...
3.ഈ തണലില്‍ ഇത്തിരിദൂരം(/നേരം)...

Pongummoodan said...
This comment has been removed by the author.
Pongummoodan said...

എല്ലാ ഭാവുകങ്ങളും. നന്‍മ വരട്ടെ....

തോന്ന്യാസി said...

ഭാവുകങ്ങള്‍........

യാരിദ്‌|~|Yarid said...

ഭാവുകങ്ങള്‍ നേരുന്നു..:)

ഗുരുജി said...

' ഇടവഴിക്കാഴ്ചകള്‍ '
'ഒടിഞ്ഞ ചിറകുകള്‍'
'പരിമിതിയുള്ള ആത്മാവുകള്‍'

ഒരു “ദേശാഭിമാനി” said...

താങ്കളുടെ ഉദ്ദ്യമത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.

തലക്കെട്ടു തിരഞ്ഞെടുക്കുമ്പോള്‍, ഈ ഉദ്യമത്തിന്റെ ഉദ്ദേശം തലക്കെട്ടു കാണുമ്പോള്‍ തന്നെ മനസ്സില്‍ വരണം. താങ്കളുടെ ഉദ്ദേശം ഗള്‍ഫു പ്രവാസികള്‍ക്കു സഹായം കൊടുക്കണം = അപ്പോള്‍ എന്റെ ഓപ്‌ഷന്‍

, ‘പ്രവാസി ഹെല്‍പ്പ്‌ലൈന്‍” ,

പിന്നെ കൊടുക്കുന്ന പേരു തന്നെ ഇതു നല്ല രീതിയില്‍ കൊണ്ടു നടത്താന്‍ പ്രേരിപ്പിക്കുന്നതും കൂടി ആവണം

G.MANU said...

വളരെ നല്ലൊരു ഉദ്യമം മാഷേ. അതിജീവനത്തിനുവേണ്ടി ജീവിതം ചതിക്കുഴിയില്‍ മൂടുന്നവര്‍ക്കൊരു മുന്നറിയിപ്പായി ഇതു മാറും.

ആശംസകള്‍ (ആ വാക്ക് ഉപയോഗിക്കാമോ എന്ന് അറിയില്ല ഇവിടെ)

മരുപ്പച്ചയും മരീചികയും തേടി ഒരുവില്‍ മാരീചന്റെ വായില്‍ അകപ്പെടുന്ന ഇവര്‍ക്ക് “മാരീചം” എന്ന പേരു ഞാന്‍ നിര്‍ദ്ദേശിക്കുന്നു

ഗിരീഷ്‌ എ എസ്‌ said...

ആശംസകള്‍...
എന്നാലും ഏറ്റവും ക്ഷാമമുള്ള്‌ കാര്യം തന്നെ ആവശ്യപ്പെട്ടല്ലോ...

പുസ്തകപുഴു said...

നല്ല കാര്യം

ആശ്രയം

എന്ന പേര്‍ ഇടാം....

പുസ്തക പുഴു

പരിത്രാണം said...

നല്ല ആശയം തന്നെ ഈ വിഷയത്തില്‍ പേരിനേക്കാല്‍ പ്രാധാന്യം എല്ലാവരുടേയും സഹായവും സഹകരണവും ആണു. താങ്കളുടെ ഈ സംരംഭത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ. നല്ല കാര്യങ്ങള്‍ വെച്ചു താമസിപ്പിച്ചു കൂടാ. പേരിലല്ലാ കാര്യം പ്രവര്‍ത്തിയിലാണ് ആദ്യം ബ്ലോഗ് തുടങ്ങട്ടെ പേര് പിന്നെ ആലോചിക്കാം ആര്‍ക്കെങ്കിലും ആ ബ്ലോഗ് കൊണ്ട് എന്തെങ്കിലും സാന്ത്വനം അതല്ലെങ്കില്‍ ഒരു താക്കീതോ ആകുവാന്‍ സാധിച്ചാല്‍ അത് മഹത്തായ കാര്യം തന്നെയാണ്.

Sharu (Ansha Muneer) said...

ആശംസകള്‍... :) പേര് ആലോചിച്ച് പറയാം

Kaithamullu said...

ബൂലോഗകാരുണ്യം എന്ന പേര്‍ നല്ലത് തന്നേ.....?

ഭ്രാന്തനച്ചൂസ് said...

ഹരിയണ്ണനും വേണുവും പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. എങ്കിലും താങ്കളുടെ ഉദ്യമം നല്ലതിനെന്നു കണ്ട് ഞാനും ആശംസകള്‍ അറിയിച്ചു കൊള്ളുന്നു.

പേരുകള്‍........?????

സ്വാന്ന്ദനം, ചുഴിയില്‍ വീണവര്‍,....കാരുണ്യം,...... മരുഭൂമിയിലൊരു മരുപ്പച്ച....

Gopan | ഗോപന്‍ said...

Brilliant initiative, all the best.

I agree to what Venu said.

വിനയന്‍ said...

ക്ഷ്മിക്കണം സുഹ്യത്തെ

എത്താന്‍ വൈകിപ്പോയി, ക്ഷമിക്കുമല്ലോ.

എല്ലാ ഭാവുകങ്ങളും

Areekkodan | അരീക്കോടന്‍ said...

I am too late...Was it started?


എല്ലാ ഭാവുകങ്ങളും നേരുന്നു....