ജീവിച്ചു കൊതി തീര്‍ന്നില്ലെനിക്ക്
മരിക്കുവാന്‍ തെല്ലുമിഷ്ടമില്ലെനിക്ക്
പലപ്പോഴുമെന്മനമെന്നോട് മന്ത്രിക്കും
എന്തിനീ ജീവിതം ഈ ദുഷ്ടലോകത്തില്‍..!!
കരുണ എവിടെ? സ്നേഹമെവിടെ?
കരുതല്‍ എവിടെ?വിശ്വാസമെവിടെ?
കളഞ്ഞുപോയില്ലെ ഇവയെല്ലാം നമ്മള്‍
കരുതീടേണ്ടതെന്നോര്‍ത്തീടാതെ....!!
എന്നിലേക്കൊന്നഴ്ന്നിറങ്ങിയിന്നു ഞാന്‍
കണ്ടുഞാന്‍ എന്നിലിപ്പോഴുമിവയെല്ലാം...!!!
ഓര്‍ത്തുഞാന്‍ വിലപിച്ചു ഖേദമോടെ....
വെറുതെ പഴിച്ചു ഞാന്‍ ഈ നല്ല ലോകത്തെ...!!
ആശ്വാസമാകട്ടെ നിന്‍ സ്നേഹമെന്നും
സംതുപ്തമാകട്ടെ നിന്‍ ചിത്തമെന്നും
ഇപ്പോഴെന്മനമെന്നോട് ചൊല്ലുന്നു....
വേണമീ ജിവിതം ഈ നല്ല ലോകത്തില്‍
ഉണരുക മടികൂടാതെ ...സമയമായ്....!!!!
Subscribe to:
Post Comments (Atom)
11 comments:
അതെ. മടിയെല്ലാം മാറ്റി വച്ച് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ സമയമായ്...
:)
എല്ലാവരും അവനവനെ തിരിച്ചറിഞ്ഞാല്‍ എല്ലാം എളുപ്പമായില്ലേ... ഒരു ഉണര്‍വ്വിനുള്ള സമയമായി....
നല്ല വരികള്‍
-സുല്‍
പ്രിയ ശ്രീ,ഷാരു, സുല്‍, കമന്റിനു നന്ദി.
കമന്റുകളാണല്ലൊ വീണ്ടും എഴുതാനുള്ള പ്രചോദനം...!!!!!!
:)
ഈ പോസ്റ്റൊന്നു വായിക്കൂ...
http://anonyantony.blogspot.com/2008/03/blog-post_19.html
ഉണരുണരൂ...:)
ഉണരുണരൂ വയനാടാ
ഉണര്‍ത്തു പാട്ടുകള്‍ പാടൂ
ഉള്ളം നിറയും സ്നേഹാമൃതമീ
ഊഷര ഭൂവിലൊഴുക്കൂ.......
ഒന്നാന്തരം കവിത വയനാടാ. എനിക്കു നന്നേ ഇഷ്ടമായി...
“പലപ്പോഴുമെന്മനമെന്നോട് മന്ത്രിക്കും
എന്തിനീ ജീവിതം ഈ ദുഷ്ടലോകത്തില്‍”..!!
എനിക്കും ഇതു തന്നെ തോന്നാറുണ്ട് പലപ്പോഴും....
good
താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.
ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html
Kavitha nannayittundu vayanadan, Veendum ezhuthuka.
girish
Post a Comment