Saturday, January 19, 2008

നെടുവീര്‍പ്പ്.....!!!!!

വിജനമായ കടല്‍ക്കരയില്‍ തണല്‍ മരത്തിനു കീഴെ നീല ആകാശവും, തിരകള്‍ ഇല്ലാത്ത അറബിക്കടലും നോക്കി എത്ര നേരം കിടന്നു എന്നു ഓര്‍മ്മയില്ല. അല്പസമയം കൊണ്ട് തന്റെ ജീവിതത്തിന്റെ ഇതുവരെയുള്ള ഒരു പിന്‍ കാഷ്ച...!!! ആ കാഴ്ചയുടെ ഒടുവില്‍ കിട്ടിയതു വിരലിലെണ്ണാവുന്ന ആഗ്രഹങ്ങളുടെ ഒരു ചെപ്പ്.....!!

"ജ്ന്മ നാടിന്റെ മണമേറ്റ് സ്വാതന്ത്രത്തോടെ കുറച്ചുകാലമെങ്കിലും....!!"

ഒരു നെടുവീര്‍പ്പില്‍ എല്ലാം ഒതുക്കി അവന്‍ എഴുന്നേറ്റിരുന്നു. എല്ലാ തിരക്കില്‍ നിന്നും മാറി ഒറ്റക്കു കിട്ടുന്ന ഈ സമയങ്ങള്‍, നെടുവീര്‍പ്പ് എന്ന ഈ കൂട്ടുകാരനു വേണ്ടി മാത്രം ഉള്ളതാണൊ എന്നു പോലും തോന്നിപ്പോകുന്ന നിമിഷങ്ങള്‍!!.


ഓര്‍മ്മവെച്ച കാലം മുതലേ വിട്ടുപിരിയാത്ത നെടുവീര്‍പ്പുകള്‍...!
ഒറ്റക്കിരിക്കുമ്പോള്‍ ആശ്വാസമേകുന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍.....!
പ്രവാസത്തിലും ഇപ്പോഴും ഈ കൂട്ടുകാരന്‍ എന്നോടൊപ്പം....!!!
പ്രത്യാശ എന്ന് ഈ കൂട്ടുകാരന് പേര്‍ വിളിക്കാമൊ.....?!!
അങ്ങിനെയെങ്കില്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്..ഈ കൂട്ടുകാരനാണ്.


നിങ്ങളെയൊ??.....

വയനാടന്‍

5 comments:

Bobby Mathew said...

പ്രെത്യാശിക്കുന്നവ ലഭിക്കും എന്ന ഉറപ്പും കാണപെടാത്തവ ഉണ്ട് എന്ന ബോധ്യവും

ശ്രീ said...

ശരിയാണ്‍.
ഇത്തരത്തിലുള്ള ചില നെടുവീര്‍‌പ്പുകളും ഗൃഹാതുരമായ ചില ഓര്‍‌മ്മകളും നൊമ്പരപ്പെടുത്തുന്ന, മധുരിയ്ക്കുന്ന അനുഭവങ്ങളുമാണ്‍ എല്ലാവരേയും ജീവിയ്ക്കാന്‍‌ പ്രേരിപ്പിയ്ക്കുന്നത്.

:)

ഗിരീഷ്‌ എ എസ്‌ said...

പ്രേരണകളില്ലെങ്കില്‍
ഈ ലോകം ശൂന്യമായേനെ
എന്ന്‌ ചിന്തിക്കാറുണ്ട്‌...

ലളിതമായ എഴുത്ത്‌
മനസില്‍ മനോഹരമായ ചിത്രം ബാക്കിയാക്കുന്നു....

ആശംസകള്‍...

വയനാടന്‍ said...

കമന്റുകള്‍ അയച്ച പ്രിയ ബോബിക്കും, ശ്രീക്കും പിന്നെ ദ്രൗപദിക്കും നന്ദി.

Anonymous said...

"Long Time No See" is a very common usage to all!!!

I happened to see ur comment on another blog, so thought of clearing ur misunderstanding on that poor guy, who had used a correct usage acceptable everywhere. :)

No hard feelings. :)