Wednesday, August 6, 2008

അമ്മ

അമ്മയുണ്ടെങ്കില്‍ ഇന്നെന്നമ്മയുണ്ടെങ്കില്‍
എന്നോര്‍ത്തു തേങ്ങുന്നു എന്‍ മനമെന്നും
ഓര്‍ക്കുന്നു ഞാനമ്മയെ ഇന്നുമെപ്പോഴും
ഒന്നു കാണാന്‍ കഴിഞ്ഞെങ്കിലെന്നാശയോടെ...



അമ്മതന്‍ സ്നേഹം ആവോളം നുകരുവാന്‍
ലഭിച്ചില്ല ഭാഗ്യമെന്‍ ജീവിതത്തില്‍.......
നഷ്ട്മായമ്മയെ എന്‍ ചെറുപ്രായത്തില്‍
തെളിയുന്നാമുഖമെന്‍ കണ്‍ മുന്നിലെന്നും..



സ്നേഹം പഠിപ്പിച്ചതമ്മ, സ്നേഹവും കരുണയുമമ്മ
സ്നേഹനിധിയാണമ്മ, സ്നേഹമാണമ്മ
പകരമാകില്ല മറ്റൊരു സ്നേഹവും പാരില്‍,
അമ്മതന്‍ സ്നേഹം അറിഞ്ഞവര്‍ക്കു.....



അമ്മയെ കാണുവാന്‍ കൂട്ടുകാര്‍ പോകുന്നു
അമ്മയ്ക്കായ് വാങ്ങുവാന്‍ കൂട്ടുകാര്‍ ക്ഷണിക്കുന്നു...
അമ്മയില്ലാത്തൊരെന്‍ മനോവേദന,
ആരാല്‍ അകറ്റുവാന്‍ കഴിയുമീ ലോകത്തില്‍?




................എന്റെ അമ്മ മരിച്ചിട്ട് ഇന്നേയ്ക്ക് ഇരുപത്തിയാറു വര്‍ഷമാകുന്നു.

Tuesday, July 1, 2008

നാളെ

ഇന്നലെ ഞാന്‍ കേട്ടു നാളെ ....നാളെ..
ഇന്നും ഞാന്‍ കേള്‍ക്കുന്നു നാളെ... നാളെ...
എന്നും ഞാന്‍ കേള്‍ക്കുന്നു നാളെ.... നാളെ..
എന്നു ഞാന്‍ കാണും ആ നാളെ ... നാളെ......??


മുതലാളി പറയുന്നു നാളെ.... നാളെ
തൊഴിലാളി പറയുന്നു നാളെ.... നാളെ
കൂട്ടുകാര്‍ പറയുന്നു നാളെ...നാളെ
എല്ലാരും പറയുന്നു നാളെ...നാളെ..,


നാളെ നാളെ എന്നോര്‍ത്ത് തകരുന്നു എന്‍ ജീവിതം
ഇന്നുഞാനറിയുന്നു, ഇന്നാണെന്റെ ആ നാളെ....നാളെ....!!!!!

വയനാടന്‍...

Saturday, June 21, 2008

പ്രകാശന്റെ മരണം

പ്രിയമുള്ളവരെ,
കഴിഞ്ഞ ആഴ്ചയിലാണ് ഞാന്‍ വിവരം അറിഞ്ഞത്. നമ്മുടെ പ്രകാശന്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടാകാതെ ഈ ലോകത്തില്‍ നിന്നും പോയി.
പ്രകാശന് നിത്യശാന്തി നേരുന്നതോടൊപ്പം പ്രകാശനെ സ്നേഹിച്ചവരോടും, ഓര്‍ത്തു പ്രാര്‍ഥിച്ചവരോടുമുള്ള നന്ദി അറിയിക്കുന്നു.
വയനാടന്‍

Saturday, May 31, 2008

പ്രകാശന്‍

പ്രിയ ബൂലോഗം സുഹ്രുത്തുക്കളെ,
ഞാന്‍ എഴുതാറുള്ള പ്രകാശനെക്കുറിച്ചാണ് ഇന്നും എഴുതുന്നത്.കഴിഞ്ഞ ആഴ്ച പ്രകാശനെ നാട്ടിലേയ്ക്കു കൊണ്ടുപോയി,അതേ അവസ്ഥയില്‍ തന്നെ..പിന്നെ ഇസ്മായിലിന്റെ കാര്യം, ഒരു അത്ഭുതം തന്നെ എന്നേ പറയാന്‍ പറ്റൂ.സംസാരിക്കും.ആളെ തിരിച്ചറിയും.സുഖം പ്രാപിച്ചുവരുന്നു...... ഞാന്‍ ഒരു ചെറിയ അവധിയിലായിരുന്നു.അതാണ് എഴുതാന്‍ വൈകിയത്. ക്ഷമിക്കുമല്ലൊ!!!!!!!!!!!!!!!!!!!!!!!!!!
വയനാടന്‍

Monday, April 7, 2008

“ പ്രവാസി ഗൈഡ് “

പ്രിയ ബൂലോഗം സുഹ്രുത്തുക്കളെ!,
ഞാന്‍ മാര്‍ച്ച് 15നു പ്രസിദ്ധീകരിച്ച “തലക്കെട്ട് ആവശ്യമുണ്ട്" എന്ന പോസ്റ്റ് വായിക്കുകയും പ്രതികരിക്കുകയും ചെയ്ത എല്ലവരോടും നന്ദി അറിയിക്കുന്നു. പ്രതികരണങ്ങള്‍ ചിലത് മനസ്സിനെ വേദനിപ്പിച്ചെങ്കിലും എല്ലാം ഈ പ്രവര്‍ത്തനത്തിനു ഉത്തേജനം തരുന്നവയാകയാല്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. നിസ്വാര്‍ഥ സേവനം എന്നതിലുപരി ഒന്നും ഞാന്‍ ഇതില്‍നിന്നും പ്രതീക്ഷിക്കുന്നില്ല എന്ന്‍ ഒന്നുകൂടി വിനീതമായി ഓര്‍മ്മിപ്പിക്കട്ടെ.

ലഭിച്ച തലക്കെട്ടുകളില്‍ “ഒരു ദേശാഭിമാനി“ അയച്ചുതന്ന തലക്കെട്ടും ഉപദേശങ്ങളും ഉള്‍ ക്കൊണ്ട്
“ പ്രവാസി ഗൈഡ് " എന്ന തലക്കെട്ടില്‍ പുതിയ ബ്ലോഗ് ഈ മാസം തന്നെ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചവിവരം സന്തോഷത്തോടെ അറിയിക്കട്ടെ..!


അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അയച്ചു സഹകരിച്ച എല്ലവരോടും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു. ദേശാഭിമാനിക്ക് പ്രത്യേകം നന്ദി....


വീണ്ടും സഹകരണവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട്.....
വയനാടന്‍

Tuesday, March 18, 2008

സമയമായ്......!!!!

ജീവിച്ചു കൊതി തീര്‍ന്നില്ലെനിക്ക്
മരിക്കുവാന്‍ തെല്ലുമിഷ്ടമില്ലെനിക്ക്
പലപ്പോഴുമെന്മനമെന്നോട് മന്ത്രിക്കും
എന്തിനീ ജീവിതം ഈ ദുഷ്ടലോകത്തില്‍..!!


കരുണ എവിടെ? സ്നേഹമെവിടെ?
കരുതല്‍ എവിടെ?വിശ്വാസമെവിടെ?
കളഞ്ഞുപോയില്ലെ ഇവയെല്ലാം നമ്മള്‍
കരുതീടേണ്ടതെന്നോര്‍ത്തീടാതെ....!!


എന്നിലേക്കൊന്നഴ്ന്നിറങ്ങിയിന്നു ഞാന്‍
കണ്ടുഞാന്‍ എന്നിലിപ്പോഴുമിവയെല്ലാം...!!!
ഓര്‍ത്തുഞാന്‍ വിലപിച്ചു ഖേദമോടെ....
വെറുതെ പഴിച്ചു ഞാന്‍ ഈ നല്ല ലോകത്തെ...!!


ആശ്വാസമാകട്ടെ നിന്‍ സ്നേഹമെന്നും
സംതുപ്തമാകട്ടെ നിന്‍ ചിത്തമെന്നും
ഇപ്പോഴെന്മനമെന്നോട് ചൊല്ലുന്നു....
വേണമീ ജിവിതം ഈ നല്ല ലോകത്തില്‍
ഉണരുക മടികൂടാതെ ...സമയമായ്....!!!!

Wednesday, March 12, 2008

തലക്കെട്ട് ആവശ്യമുണ്ട്....!!

പ്രിയബൂലോഗം സുഹ്രുത്തുക്കളെ,
വളരെ നാളുകള്‍ക്കു മുന്‍പ് ഒരു പ്രവാസിയായ എന്റെ മനസ്സില്‍ ഒരു ആശയം ഉടലെടുത്തു. അതിപ്പോള്‍ ഒരു ആഗ്രഹമായി വളര്‍ന്നു കഴിഞ്ഞു. ഇനിയും എനിക്കതു വച്ചുതാമസിപ്പിക്കാന്‍ സാധിക്കുന്നില്ല. ദയവായി നല്ലവരായ ബൂലോഗം സുഹ്രുത്തുക്കളുടെ സഹകരണവും സഹായവും ഈ വിഷയത്തില്‍ അപേക്ഷിക്കുന്നു.


ഒരു ജോലി തേടി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കുവേണ്ടി കേരളത്തില്‍ നിന്നും ഇവിടെ/ഗള്‍ഫ് എന്ന സ്വപ്നഭൂമിയില്‍ വന്ന് വ്യത്യസ്ത കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളായ അനേകര്‍ എന്റെ ചുറ്റുപാടിലും എന്റെ അറിവിലുമുണ്ട്. അവരില്‍ പലരുടെയും അനുഭവങ്ങള്‍ അരാലും പുറത്തറിയപ്പെടാതെ വീണ്ടും നമ്മുടെ സഹോദരങ്ങള്‍ ചതിയിലകപ്പെട്ടു വീണ്ടും ഇവിടെ ദിനമ്പ്രതി എത്തുന്നു.


അവര്‍ക്കെല്ലാം ആശ്വാസമായി അനേകം സംഘടനകളും ഉണ്ടെന്നുള്ളകാര്യം വിസ്മരിക്കാതെതന്നെ, ഒരു പുതിയ ഇലക്ട്രോണിക് മാധ്യമമായ ബ്ലോഗിങ്ങിലൂടെ ഇപ്രകാരം ദുരിതമനുഭവിക്കുന്നവരുടെയും, ഒരു സഹായം ആവശ്യമുള്ളവരുടെയും വിഷയങ്ങള്‍ എത്രയും വേഗത്തില്‍ നമ്മുടെ സഹോദരങ്ങള്‍ക്കിടയില്‍ എത്തിക്കുക എന്നതാണ് എന്റെ ആശയം. അത് അപ്രകാരമുള്ളവര്‍ക്കു ഒരു ആശ്വാസവും സഹായകവും ആകണമെന്നതാണ് എന്റെ നിസ്വാര്‍ഥമായ ആഗ്രഹം. ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ ആഗ്രഹം സഫലീകരിക്കാന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ഥിക്കുന്നതും.


ആദ്യമായി മേല്‍ വിവരിച്ചതിലേക്കായി ഒരു പുതിയ ബ്ലോഗ് തുടങ്ങണം. ഒരു നല്ല അനുയോജ്യമായ തലക്കെട്ട് ആ ബ്ലോഗിനു വേണം. അതിനു വേണ്ടി മാര്‍ച്ച് 31നു മുന്‍പായി ഈ പോസ്റ്റിലെ കമെന്റിലൊ johnprasad@indiamail.com എന്ന ഇ-മെയില്‍ വിലാസത്തിലൊ ആര്‍ക്കുവേണമെങ്കിലും ഒരു തലക്കെട്ട് നിര്‍ദ്ദെശിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാം. തിരഞ്ഞെടുക്കുന്ന തലക്കെട്ടിലായിരിക്കും ഈ ബ്ലോഗ് പിന്നീട് അറിയപ്പെടുക.
നിങ്ങളുടെ സഹകരണവും സഹായവും ഈ വിഷയത്തില്‍ അപേക്ഷിക്കുന്നു.

പ്രകാശനും, ഇസ്മായിലും

പ്രിയരെ,
പ്രകാശനെക്കുറിച്ചാണ് എഴുതുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഞാന്‍ ആശുപത്രിയില്‍ പോയി പ്രകാശനെയും ഇസ്മായിലിനെയും കാണാറുണ്ടായിരുന്നു.പ്രത്യേക വിശേഷങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഒന്നും പോസ്റ്റ് ചെയ്തില്ല. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച കാണാന്‍ ചെന്നപ്പൊ ഇസ്മായിലിനെയും പ്രകാശനെയും ജനറല്‍ വാര്‍ഡിലേക്കു മാറ്റി. ഇസ്മായിലിന് ഇപ്പോള്‍ ആളെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്, അസുഖത്തിനു നല്ല വ്യത്യാസം കാണുന്നു. പക്ഷെ പ്രകാശന്റെ നില പഴയതിനേക്കാള്‍ കുറച്ചു മെച്ചപ്പെട്ടിട്ടുണ്ടെന്നെ പറയാന്‍ പറ്റൂ. കണ്ണു തുറന്നു നോക്കും. വെന്റിലേറ്ററില്‍ നിന്നും മാറ്റി, പക്ഷെ ഇപ്പോഴും ക്രുത്രിമ ശ്വസനം തന്നെ. നാട്ടിലേക്കു കോണ്ടുപോകാന്‍ താല്പര്യമുണ്ടെങ്കില്‍ കൊണ്ടുപോകാന്‍ സാധിക്കുമെന്നു ഡോക്ടര്‍ പറഞ്ഞു. എത്രയും പെട്ടന്നുതന്നെ അതിനുവേണ്ടി പ്രകാശന്റെ ബന്ധുക്കളുടെ അപേക്ഷയും, രേഖകളും ആവശ്യമാണ്. പലരും ഈ ബ്ലോഗിലൂടെ കഴിഞ്ഞ പോസ്റ്റു വായിച്ചു വിളിക്കുകയും പ്രതികരിക്കുകയും ചെയ്തു.നല്ലവരായ അവര്‍ ക്കെല്ലാവര്‍ക്കും നന്ദി.
അതിലുപരി, നമ്മുടെ പ്രാര്‍ഥന കേള്‍ക്കുന്ന ദൈവത്തിനു നന്ദി.

Monday, February 25, 2008

മരണനിഴലില്‍........!!!!!


കഴിഞ്ഞ ദിവസം എന്റെ മനസ്സിനെ വേദനിപ്പിച്ച/ഇപ്പോഴും വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സംഭവം ഒരു പോസ്റ്റാക്കി നിങ്ങളുമായി പങ്കുവെക്കട്ടെ..


കഴിഞ്ഞ ആഴ്ചയും പതിവുപോലെ ഞങ്ങള്‍ സകുടുംബം 125.കി.മീ. അകലെയുള്ള പട്ടണത്തില്‍ ബാബുവേട്ടനേയും കുടുംബത്തേയും കണ്ടു മടങ്ങുകയായിരുന്നു. വഴിക്കുവെച്ചു ബാബുവേട്ടന്‍ മൊബൈലില്‍ എന്നെ വിളിച്ചു.
ആറ്റിങ്ങലിലുള്ള മണമ്പൂരാണ് ബാബുവേട്ടന്റെ സ്വദേശം. ബാബുവേട്ടനെ നാട്ടിലുള്ള ഒരു സുഹ്രുത്ത് വൈകിട്ടു വിളിച്ച്, ബാബുവേട്ടന്റെ അയല്‍വാസിയായ പ്രകാശ് എന്നൊരാള്‍ സഉദിയിലേക്കു 15 ദിവസം മുന്‍പു ജോലിക്കായി വന്നിട്ടുണ്ടെന്നും, “ജുബ്ബാ“ എന്ന സ്ഥലത്ത് ആശുപത്രിയില്‍ ആണെന്നും, ഈ വിവരം ഒന്നു തിരക്കണമെന്നും അറിയിച്ചു.

ആളുടെ പേരും സ്ഥലപ്പേരും ഒന്നും ശരിയല്ലെങ്കിലും, യഥാര്‍ഥ പേരോ, കമ്പനിയുടെ പേരൊ മറ്റ് വിശദാശങ്ങളൊ ഇല്ലാതെ തിരക്കുക ബുദ്ധിമുട്ടാണെങ്കിലും കിട്ടിയ വിവരമനുസരിച്ചു ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തും ഒന്നന്വേഷിക്കാന്‍ പറയാന്‍ വേണ്ടിയായിരുന്നു ബാബുവേട്ടന്‍ വിളിച്ചത്. ഞാന്‍ അപ്പോള്‍തന്നെ ജുബൈലില്‍ ഞങ്ങളുടെ പരിചയത്തിലുള്ള നേഴ്സുമാരോട് ഈ വിഷയം തിരക്കി. അന്നു രാത്രിതന്നെ, ശ്രീധരന്‍ പ്രകാശ് എന്നു പേരുള്ള ഒരാളെ ജുബൈല്‍ ഗവ.ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. രാത്രിതന്നെ ഞാന്‍ ഹോസ്പിറ്റലില്‍ ചെന്നു ശ്രീധരന്‍ പ്രകാശിനെ കണ്ടു. വിശദമായി ഒന്നും അറിയില്ലെങ്കിലും ലഭ്യമായ എല്ലാ‍വിവരങ്ങളും അവിടെയുള്ള മലയാളി നേഴ്സ് തന്നു. എന്താവിശ്യം വന്നാലും അറിയിക്കാനായി (എന്റെ നമ്പര്‍ 0569154584) ഏര്‍പ്പാടാക്കി മടങ്ങുമ്പോള്‍ പ്രകാശന്‍ ജോലിചെയ്യുന്ന കമ്പനിയിലെ തിരുവനന്തപുരംകാരനായ സുപ്പര്‍വൈസര്‍ സുഭാഷ് (മൊബൈല്‍: 0509295376) അവിടെവന്നു. ബാക്കി വിവരങ്ങള്‍ സുഭാഷ് തന്നു. ഇവിടെ വന്നിട്ടു 15ദിവസം മാ‍ത്രമായ പ്രകാശനെക്കുറിച്ചു കൂടുതലായി കമ്പനിയിലും ആര്‍ക്കും ഒന്നുമറിയില്ല. ലഭിച്ച എല്ല വിവരങ്ങളും നാട്ടിലുള്ള പ്രകാശിന്റെ ബന്ധുക്കളെ അറിയിക്കാന്‍ കഴിഞ്ഞത് അവര്‍ക്കും എനിക്കും ഒരാശ്വാസമായി.


15ദിവസം മുന്‍പ് നാട്ടില്‍നിന്നും നാസര്‍ അല്‍-ഹാജിരി എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേയ്ക്ക് ജോലിക്കായി വന്നതാണ് പ്രകാശ്. ഒരാഴ്ച കഷ്ടിച്ചു ജോലിചെയ്ത പ്രകാശിനു ബ്ലഡ് പ്രഷര്‍ കൂടുതലായിരുന്നു. 15ന് വെള്ളിയാഴ്ച താമസിക്കുന്ന ക്യാമ്പില്‍ പെട്ടന്നു കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിലായ പ്രകാശിനെ ഉടനെ ഹോസ്പിറ്റലില്‍ എത്തിക്കുകയുമായിരുന്നു. തലച്ചോറില്‍ അമിത രക്തസ്രാ‍വമാണ് കാരണം. ബാബുവേട്ടന്‍ നാട്ടിലുള്ള പ്രകാശന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. 46 വയസ്സുള്ള പ്രകാശന് ഭാര്യയും ഒരു പെണ്‍കുട്ടിയുമുണ്ട്. ഇന്നലെയും ഞാന്‍ ഹോസ്പിറ്റലില്‍ പോയിരുന്നു. പ്രകാശന്റെ അവസ്ഥ വളരെ മോശമായി തുടരുന്നു. എല്ലാം ഇനി ദൈവത്തിന്റെ കൈയില്‍..!!!!!


ഈ അവസ്ഥയില്‍ നാട്ടില്‍ എത്തിക്കുക അസാധ്യം. കമ്പനി അധിക്രുതര്‍ എല്ലവിധ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രവാസലോകം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നു അറിയാന്‍ കഴിഞ്ഞു. ഒരു മലയാളി എന്നതിലുപരി, ഇല്ലായ്മയില്‍ നിന്നു ഒരു നല്ല ജീവിതം കരുപ്പിടിപ്പിക്കാനായി ഗള്‍ഫില്‍ വന്ന ഹതഭാഗ്യനായ ഈ ചെറുപ്പക്കാരന് നമ്മുടെയൊക്കെ പ്രാര്‍ഥന ആവശ്യമാണ്.
ഹോസ്പറ്റിലില്‍ പോയപ്പോള്‍ തൊട്ടടുത്ത ബെഡ്ഡില്‍ ത്രുശുരുള്ള ഒരു ഇസ്മായില്‍ കിടക്കുന്നു. മരുഭുമിയിലെ ഡ്രൈവിങ്ങിനിടയില്‍ ഒട്ടകവുമായി ഉണ്ടായ ആക്സിഡന്റില്‍ അബോധാവസ്ഥയില്‍ ആയിപ്പോയതാണ്. ഇനിയും അപകടനില തരണം ചെയ്യാത്ത ആ സഹോദരന്‍ സുഖം പ്രാപിച്ചുവരുന്നു.

അവിടെ, ഇന്റെന്‍സീവ് കെയര്‍ യൂനിറ്റില്‍ ചിലവഴിച്ച ഓരോ നിമിഷവും പലവിധ ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി.... നിസ്സാരനായ മനുഷ്യനെപ്പറ്റി, ആതുര ശുശ്രൂഷയെപ്പറ്റി... രോഗികളുടെയും ബന്ധുക്കളുടെയും നിസ്സഹായാവസ്ഥയിലും സമചിത്തതയോടെ സമര്‍പ്പണത്തോടെ ജോലിചെയ്യുന്ന നമ്മുടെ മലയാളികളായ നേഴ്സുമാ‍രെപ്പറ്റി ..., അവര്‍ നല്‍കുന്ന സേവനത്തെപ്പറ്റി..........

Tuesday, February 19, 2008

വിശക്കുന്നവര്‍ക്കായി ഒരു സഹായം.

ഇംഗ്ലിഷ് പഠിക്കാം ഒപ്പം ലോകത്തിലെ ദാരിദ്ര്യം ഇല്ലാതെയാക്കാം.
നിങ്ങളുടെ ബ്രൊസറില്‍ www.freerice.com എന്നു ക്ലിക്ക് ചെയ്യുക.അല്ലെങ്കില്‍ ഇവിടെ നിങ്ങളുടെ മുന്‍പിലുള്ള വെബ് സൈറ്റില്‍ ഒരു ഇംഗ്ലിഷ് വാക്കും അതിന്റെ നാല് അര്‍ത്ഥങ്ങളും കാണാം. അതില്‍ നിന്നും ശരിയായ അര്‍ത്ഥം കണ്ടുപിടിച്ച് അതില്‍ ക്ലിക്ക് ചെയ്യുക. അര്‍ത്ഥം ശരിയാണെങ്കില്‍ നിങ്ങള്‍ 20 മണി അരി ദാരിദ്ര്യ നിര്‍മ്മര്‍ജനത്തിനായി നേടിയെടുത്തു. ഇനി ഉത്തരം തെറ്റാണെങ്കില്‍ നിങ്ങള്‍ക്കു നഷ്ടപ്പെടാനൊന്നുമില്ല. എളുപ്പമുള്ള മറ്റൊരു വാക്കു പകരം തരികയും തെറ്റിയ വാക്കിന്റെ ശരിയായ അര്‍ത്ഥം രേഖപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ എത്ര സമയം വേണമെങ്കിലും കളിക്കുകയും അരി സംഭാവന ചെയ്യുകയും ചെയ്യാം. ഈ വിനോദത്തിലൂടെ നിങ്ങള്‍ ആനന്ദിക്കുകയും വിക്ഞാനം വര്‍ദ്ധിക്കുകയും അതിലുപരി ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി സഹകരിക്കുകയും ചെയ്യാം.
ഒരു സാധാരണ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ സ്വന്തം മകന്റെ SAT പഠനത്തിനായി തുടങ്ങിവച്ച ഈ സൈറ്റ് വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ വലിയ പാണ്ഡ്യത്യമുള്ളവര്‍ വരെ ഈ ഗയിം കളിക്കുന്നു എന്നതാണ് വസ്തുത.
ലോകദാരിദ്ര്യത്തെക്കുറിച്ചുള്ള poverty.com എന്ന വെബ് സൈറ്റിന്റെ സഹോദര സൈറ്റാണ് freerice.com എന്നത്. ഈ സൈറ്റിനു രണ്ട് ഉദ്ദേശമാണുള്ളത്.


ഒന്ന്: എല്ലാവര്‍ക്കും ഇംഗ്ലീഷ് പദസ്വാധീനം സ്വജന്യമായി നല്‍കുക.

രണ്ട്: പവപ്പെട്ടവര്‍ക്കു സ്വജന്യമായി അരി നല്‍കി ആഗോളദാരിദ്ര്യം അകറ്റാന്‍ സഹായിക്കുക.

ഈ സൈറ്റില്‍ പരസ്യം ചെയ്യുന്ന സ്പോണ്‍സര്‍മാരാണ് ഇതിനു സഹായിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഈ സൈറ്റില്‍തന്നെ ലഭ്യമാണ്.


ഐക്യരാഷ്ട്രസംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 25,000 ആള്‍ക്കാര്‍ വിശപ്പുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍കൊണ്ടും ദിവസവും മരിക്കുന്നു. അതായതു ഓരോ മുന്നര സെക്കന്റിലും ഒരു മനുഷ്യജീവി. ഇതില്‍ അധികവും കുട്ടികള്‍.
ഇംഗ്ലിഷ് വൊക്കബുലറി വര്‍ധിപ്പിക്കുന്നതു കൊണ്ട് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാന്‍ സാധിക്കും. നിങ്ങളില്‍ത്തന്നെയുള്ള ഒരു വലിയ സമ്പാദ്യമാണിത്. എന്നാല്‍ അതിനെക്കാള്‍ എത്ര മഹത്തരമായ കാരുണ്യ പ്രവ്രുത്തിയാണ് നിങ്ങള്‍ ഈ നേടിക്കൊടുക്കുന്ന അരി പാവങ്ങളിലുണ്ടാകുന്ന വ്യതിയാനം. ലോകത്തിലെവിടെയോ നിങ്ങള്‍ നല്‍കിയ അരികൊണ്ട് ജീവിക്കുന്ന ഒരു പാവം ഒളിഞ്ഞിരിപ്പുണ്ടെന്നോര്‍ക്കുക.
ഈ പ്രോഗ്രാം 2007ലാണ് തുടങ്ങിയത്. ആദ്യത്തെ 3മാസം കൊണ്ട് 12ബില്യണ്‍ അരി സ്വരുക്കൂട്ടിക്കഴിഞ്ഞു. ദാനമായി ലഭിക്കുന്ന അരി വിതരണം ചെയ്യുന്നത് world food program(WFP) ആണ്.
നിങ്ങള്‍ കളി നിര്‍ത്തുമ്പോള്‍ താഴെ സ്ക്രീനില്‍ നിങ്ങള്‍ കളിച്ചു നേടിയ അരിയുടെ കണക്കും അതിന്റെ സ്പോണ്‍സര്‍ ആരാണെന്നും എഴുതി കാണിക്കും.അത്രയും ധാന്യമണി നിങ്ങള്‍ പാവങ്ങളുടെ വിശപ്പടക്കുന്നതിനായി നേടിക്കഴിഞ്ഞു.യാതൊരു മുടക്കുമില്ലാതെ. ഒരു ആത്മ സംത്രുപ്തി തോന്നുന്നില്ലെ?...


കടപ്പാട്: ജോസ് മാളിയേക്കല്‍,ഫിലദല്‍ഫിയ

Monday, February 11, 2008

കബനിയും.......ഞാനും

എനിക്ക് 13 വയസ്സുള്ളപ്പോഴാണ് ഞാന്‍ കബനിയുമായി കൂടുതല്‍ അടുത്തത്. എന്റെ ഹൈസ്ക്കൂള്‍ പഠനകാലത്ത് ഒഴിവു സമയങ്ങള്‍ കബനിയോടൊത്ത് ചിലവഴിക്കുക എനിക്കെന്നും പ്രിയമുള്ളതായിരുന്നു, കാരണം അവള്‍ ഒഴുകിയിരുന്നത് ഞാന്‍പഠിച്ച സ്കൂളിന്റെ സമീപത്തുകുടിയാണ്. അവളുടെ വിവിധങ്ങളായ ഭാവങ്ങള്‍ക്കു അവാച്ച്യമായ ഭംഗിയായിരുന്നു. യുവാവായതിനുശേഷവും ഞങ്ങളുടെ ബന്ധം തുടര്‍ന്നു..അവള്‍ കടന്നുപോകാറുള്ള വഴികളില്‍ പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടി.അവളെന്റെ പ്രണയിനിയായി........


കാലം ഞങ്ങളുടെ ഗതികള്‍ക്കു മാറ്റങ്ങള്‍ വരുത്തി, ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു ഞങ്ങളുടെ ഈ വേര്‍പാട്. പക്ഷേ, അഹങ്കാരവും, മദ്യപാനവും അവളില്‍ നിന്നും-എല്ലാവരില്‍നിന്നും-എന്നെ അകറ്റി. സ്നേഹത്തിന്റെ, ഗ്രുഹാതുരത്വത്തിന്റെ, സ്വാതന്ദ്ര്യത്തിന്റെ, പണത്തിന്റെ വിലയറിയാന്‍ ദൈവം നിശ്ചയിച്ചത് 13 വര്‍ഷത്തെ പ്രവാസജീവിതമാണ്....!!!. അറിയില്ല ഇനിയും എത്രനാളിവിടെയെന്ന്.........!!!!!!


പക്ഷെ, ഇവിടെ ഈ കടല്‍ക്കരയില്‍ അവളുടെ സാന്നിധ്യം ഉണ്ടെന്നു പലപ്പോഴും ഞാനറിയുന്നു..കാരണം, അവളുടെ ഒരംശമെങ്കിലും ഈ കടലിന്‍ കരയില്‍ എന്നെ തിരഞ്ഞു വരാതിരിക്കുമൊ?ഞങ്ങളുടെ പ്രണയം അത്ര ഗാഡമായിരുന്നല്ലോ!!.പരസ്പരം കാണുവാനുള്ള അവളുടെ ആഗ്രഹം എനിക്കനുഭവേദ്യമാകുന്നു. അവളെക്കുറിച്ചുള്ള ഓര്‍മ്മ ഇതെഴുതുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിയിക്കുന്നുണ്ടെങ്കിലും, താമസിയാതെ ഒരുമിക്കാമെന്ന പ്രത്യാശ എന്റെ ഇവിടുത്തെ ജിവിതം സന്തോഷഭരിതമാക്കുന്നു.


ഈ വര്‍ഷം ഞങ്ങള്‍ കുറച്ചു ദിവസത്തേയ്ക്ക് ഒരുമിക്കുകയാണ്.....
അവളുടെ സാമീപ്യം അനുഭവിക്കാന്‍......
അനുഭവങ്ങള്‍ പങ്കുവെക്കാന്‍..........
അവളുടെ വിവിധ ഭാവങ്ങള്‍ കാണുവാന്‍.....


തുള്ളിത്തുള്ളി ഒഴുകുന്ന അവളുടെ പൊട്ടിച്ചിരി എന്റെ കാതുകളില്‍ ഞാന്‍ കേള്‍ക്കുന്നു..!!!

Saturday, January 19, 2008

നെടുവീര്‍പ്പ്.....!!!!!

വിജനമായ കടല്‍ക്കരയില്‍ തണല്‍ മരത്തിനു കീഴെ നീല ആകാശവും, തിരകള്‍ ഇല്ലാത്ത അറബിക്കടലും നോക്കി എത്ര നേരം കിടന്നു എന്നു ഓര്‍മ്മയില്ല. അല്പസമയം കൊണ്ട് തന്റെ ജീവിതത്തിന്റെ ഇതുവരെയുള്ള ഒരു പിന്‍ കാഷ്ച...!!! ആ കാഴ്ചയുടെ ഒടുവില്‍ കിട്ടിയതു വിരലിലെണ്ണാവുന്ന ആഗ്രഹങ്ങളുടെ ഒരു ചെപ്പ്.....!!

"ജ്ന്മ നാടിന്റെ മണമേറ്റ് സ്വാതന്ത്രത്തോടെ കുറച്ചുകാലമെങ്കിലും....!!"

ഒരു നെടുവീര്‍പ്പില്‍ എല്ലാം ഒതുക്കി അവന്‍ എഴുന്നേറ്റിരുന്നു. എല്ലാ തിരക്കില്‍ നിന്നും മാറി ഒറ്റക്കു കിട്ടുന്ന ഈ സമയങ്ങള്‍, നെടുവീര്‍പ്പ് എന്ന ഈ കൂട്ടുകാരനു വേണ്ടി മാത്രം ഉള്ളതാണൊ എന്നു പോലും തോന്നിപ്പോകുന്ന നിമിഷങ്ങള്‍!!.


ഓര്‍മ്മവെച്ച കാലം മുതലേ വിട്ടുപിരിയാത്ത നെടുവീര്‍പ്പുകള്‍...!
ഒറ്റക്കിരിക്കുമ്പോള്‍ ആശ്വാസമേകുന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍.....!
പ്രവാസത്തിലും ഇപ്പോഴും ഈ കൂട്ടുകാരന്‍ എന്നോടൊപ്പം....!!!
പ്രത്യാശ എന്ന് ഈ കൂട്ടുകാരന് പേര്‍ വിളിക്കാമൊ.....?!!
അങ്ങിനെയെങ്കില്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്..ഈ കൂട്ടുകാരനാണ്.


നിങ്ങളെയൊ??.....

വയനാടന്‍

Wednesday, January 16, 2008

മരണ വാര്‍ത്ത

ഇന്നു ഓഫീസില്‍ എത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പൊ ഒരു മരണ വാര്‍ത്ത എന്നെ തേടി വന്നു. അറിഞ്ഞപ്പോള്‍മുതല്‍ പലതരം ചിന്തകളാണ് മനസ്സില്‍.

മരിച്ചയാള്‍ ഞാന്‍ നേരിട്ടറിയുന്ന ആളായിരുന്നു.പേരു ബിജു, ഏകദേശം 40 വയസ്സില്‍ താഴെ പ്രായം.ചെങ്ങന്നൂര്‍കാരന്‍, ഭാര്യ നേഴ്സ്, മക്കളില്ല. ഭാര്യയൊടൊത്ത് അല്‍ കോബാറില്‍ തമസിച്ചുവരികയായിരുന്നു.


ഇന്നു രാവിലെയായിരുന്നു സംഭവം. പൂക്കള്‍ എടുക്കാന്‍ വേണ്ടി മറ്റുരണ്ടുപേരുമായി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങിവരും വഴി ബിജു ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടായിരുന്നു അപകടം. കൂടെ യാത്ര ചെയ്തവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.മ്രുതദേഹം ദമ്മാം സെന്റ്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു.


എന്തെല്ലാം ആഗ്രഹങ്ങളാണ് ഒരു നിമിഷം കൊണ്ട് തകര്‍ന്നത്!!!.
ബിജുവിനു എല്ലാ പ്രവാസികളെപ്പോലെയും സ്വന്തം നാട്ടില്‍ സന്തോഷത്തോടെയുള്ള ഒരു ജീവിതം ഒരു സ്വപ്നമായിരുന്നു. ആഗ്രഹങ്ങള്‍ ഒക്കെ ബാക്കി വച്ചു ജീവിച്ചു കൊതി തീരാതെ ബിജു യാത്രയാ‍യി, ഭാര്യയെയും തനിച്ചാക്കി, ഒരിക്കലും മടങ്ങി വരാതെ.........


യേശുവിന്റെ വരവില്‍ ഒരുമിച്ചുകാണാം എന്ന പ്രത്യാശയോടെ..........
ദുഖിതരായ കുടുംബാംഗങ്ങളെ ഓര്‍ത്ത് നമുക്കു പ്രാര്‍ത്ഥിക്കാം.......!!!!!!!

അനുശോചനങ്ങള്‍......................................

Tuesday, January 15, 2008

അഹങ്കാരം ആപത്ത്

പ്രിയ ബൂ‍ലോഗം സുഹ്രുത്തുക്കളെ,
ഈദിനും ക്രിസ്തുമസ്സിനും പുതുവര്‍ഷത്തിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് പോയതില്‍ പിന്നീട് ഇന്നാണ് ഒന്നു പോസ്റ്റാന്‍ സമയം കിട്ടിയത്. പക്ഷെ, വായിക്കാന്‍ സമയം കിട്ടി കേട്ടൊ!!. ഇത് ഈ വര്‍ഷത്തെ എന്റെ ആദ്യത്തെ പോസ്റ്റ്.
ഈ ബൂലോഗം ഒരു വലിയ സംഭവം തന്നെ. ഭൂലോകത്തിലുള്ളതിനെപ്പറ്റിയൊക്കെ ബൂലോഗത്തിലും - എന്തെല്ലാം അറിവുകള്‍!!, പുതിയ സുഹ്രുത്തുക്കള്‍, കാണാത്ത ചിത്രങ്ങള്‍......!!! ഇതു വരെ കേള്‍ക്കാത്ത ആശയങ്ങള്‍....!!! തുടക്കത്തിലേ ഇതിനെക്കുറിച്ച് അറിയാന്‍ കഴിയാതെപോയതിലുള്ള നഷ്ടബോധത്തോടൊപ്പം ,വൈകിയാണെങ്കിലും ഒരു അംഗം ആകാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും എല്ലാവരെയും അറിയിക്കുന്നു. പുതുവത്സരാശംസകളോടെ തുടങ്ങട്ടെ?



പണ്ട് കേട്ട ഒരു കഥ..!!
ഒരിടത്ത് ഒരു ക്രുഷിക്കാരനു ഇരുപ്ത്തഞ്ചു പിടക്കോഴികളും ഒരു പൂവന്‍ കോഴിയും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി ഇരുപത്തഞ്ചു പിടക്കോഴികളെ “”മാനേജ് ചെയ്യുക“ വഴി നമ്മുടെ പൂവന്‍ ഷീണിതനും വയസ്സനും, ആരോഗ്യമില്ലാത്തവനുമായിത്തീര്‍ന്നതു ക്രുഷിക്കാരന്‍ മനസ്സിലാക്കി.


ഒരിക്കല്‍ ചന്തയില്‍ നിന്നും ക്രുഷിക്കാരന്‍ നല്ല ആരോഗ്യവും, യുവകോമളനുമായ ഒരു പൂവന്‍ കോഴിയെ തന്റെ പിടക്കോഴികളെ പരിപാലിക്കെണ്ടതിലേക്കായി വാങ്ങി. വീട്ടില്‍ ആദ്യമായി എത്തപ്പെട്ട ചെറുപ്പക്കാരന്‍ പൂവനെ വയസ്സന്‍ പൂവന്‍ സ്നേഹത്തോടെ സ്വീകരിച്ച് ഇപ്രകാരം പറഞ്ഞു.


വയസ്സന്‍ കോഴി: സ്വാഗതം സ്നേഹിതാ, നമുക്കൊരുമിച്ച് നമ്മുടെ യജമാനന്നു വേണ്ടി ജോലിചെയ്യാം..!!
ചെറുപ്പക്കാരന്‍ കോഴി: പുച്ഛത്തോടെ.. ഈ വയസ്സനായ നിന്നെക്കൊണ്ട് എങ്ങിനെ ഒരുമിച്ചു ഒരുപോലെ ജോലി ചെയ്യാന്‍ കഴിയും??


വ.കോ : ഇരുപത്തഞ്ചു പിടക്കോഴികളില്‍ ഒന്നു രണ്ടെണ്ണത്തിനെ എനിക്കും മാനേജ് ചെയ്തു നിന്നെ സഹായിച്ചു കൂടെ??
ചെ.കോ : (അതു കേട്ടപാടെ തികഞ്ഞ അവക്ഞയോടെ പറഞ്ഞു) വേണ്ട, ഒന്നിനെപ്പോലും ഞാന്‍ നിനക്കു തരില്ല, എല്ലാ പിടക്കോഴികളെയും ഇന്നുമുതല്‍ എന്റേതാണ്. അതിനുവേണ്ടിയാണ് സുന്ദരനും യുവാവുമായ എന്നെ യജമാനന്‍ വാങ്ങിയതു.
തര്‍ക്കം മൂത്തപ്പോള്‍ പ്രസ്നപരിഹാരത്തിനായി അവര്‍ തമ്മില്‍ ഒരു ഓട്ടമത്സരം നിശ്ചയിച്ചു. മത്സരത്തില്‍ ജയിക്കുന്നയാള്‍ക്കു മുഴുവന്‍ കോഴികളെയും സ്വന്തമാക്കാം.


100 മീറ്റര്‍ ഓടി ആദ്യം എത്തുന്ന ആളാണ് വിജയി.പക്ഷെ എന്റെ വയസ്സും ശാരീരിക ഷീണവും കണക്കിലെടുത്ത് ഞാന്‍ ഓട്ടം തുടങ്ങി 10മീറ്റര്‍ കഴിഞ്ഞെ നീ ഓട്ടം തുടങ്ങാവൂ എന്ന വയസ്സന്‍ കോഴിയുടെ അപേക്ഷ തെല്ല് അഹങ്കാരത്തോടെ ചെറുപ്പക്കാരന്‍ കോഴി സ്വീകരിച്ചു. എല്ലാപിടക്കോഴികളും തന്റേതാകുന്നതും സ്വപ്നം കണ്ടുകൊണ്ട് ചെറുപ്പക്കാരന്‍ കോഴി അന്നു രാത്രി കഴിച്ചു.
അങ്ങിനെ പിറ്റേദിവസം രാവിലെ മത്സരം തുടങ്ങി. പറഞ്ഞുറപ്പിച്ചതുപോലെ ആദ്യം വയസ്സന്‍ കോഴി ഓട്ടം തുടങ്ങി 10മീറ്റര്‍ കഴിഞ്ഞു ചെറുപ്പക്കാരന്‍ കോഴിയും ഓട്ടം തുടങ്ങി. ഈ മത്സരം കണ്ടുകൊണ്ട് ക്രുഷിക്കാരന്‍ തന്റെ വീടിന്റെ വരാന്തയില്‍ ഉലാത്തുകയായിരുന്നു. 25 നല്ല പിടക്കോഴികള്‍ തന്റെ കൂട്ടില്‍ ഉണ്ടായിട്ടും ഈ വയസ്സന്‍ കോഴിയുടെ പിന്നാലെ ഓടുന്ന, താന്‍ പുതുതായി വാങ്ങിയ ചെറുപ്പക്കാരന്‍ കോഴിയെ കണ്ട ക്രുഷിക്കാരന്‍ പിന്നെ ഒട്ടും താമസിച്ചില്ല, ഠേ!!!.. തന്റെ തോക്കെടുത്ത് ചെറുപ്പക്കാരന്‍ കോഴിയെ വെടിവെച്ചിട്ടു. ഒപ്പം ആത്മഗതമെന്നോണം ഇങ്ങനെ പറഞ്ഞു. “ നാശം!!!. ഇതടക്കം അഞ്ചാമത്തെ ചാത്തന്‍(ഷണ്ഠന്‍)കോഴിയെയാ ഞാന്‍ വാങ്ങിക്കുന്നത്.

ആശയം: അഹങ്കാരം ആപത്ത്


“”””Don’t be greedy. Your predecessors might be older; but wiser that can teach you a lot of tricks.”””””

വയനാടന്‍